പി.പി.എം.എച്ച്.എസ്. കാരക്കോണം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
2020-21-വർഷത്തെ സയൻസ് ക്ലബ്,ശാസ്ത്രരംഗം ക്ലബ് ഓൺലൈനായി നടന്നു വരുന്നു. ദിനാചരണങ്ങളായ പരിസ്ഥിതി ദിനം,രക്തദാന ദിനം, ചാന്ദ്രദിനം,അബ്ദുൾകലാം അനുസ്മരണ ദിനം,ഓസോൺ ദിനം,ബഹിരാകാശവാരാചരണം എന്നിവ സമുചിതമായി കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി.ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് ബഹുമാനപ്പെട്ട ശ്രീ സുരേഷ് കുമാർ സർ നിർവ്വഹിക്കുകയുണ്ടായി.അതിനോടൊപ്പം ശാസ്ത്രരംഗം കുട്ടികൾക്ക് സാറിന്റെ പരീക്ഷണ ക്ലാസ്സിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.ശാസ്ത്രരംഗം സബ്ജില്ലാ മത്സരത്തിൽ സജിൻ.എസ്.എൽ എന്ന കുട്ടിക്ക് വീട്ടിൽ ഒരു പരീക്ഷണ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുവാനായി.INSPIRE അവാർഡിന്(2020-21) വിഷ്ണുമായ എന്ന വിദ്യാർഥിനിയുടെ ബയോ പ്ലാസ്റ്റിക്ക് എന്ന വിഷയത്തിന് അംഗീകരം ലഭിച്ചു ,10000 /- രൂപയുടെ ക്യാഷ്അവാർഡിനും അർഹയായി.സരസ്വതി ഹോസ്പിറ്റൽ നടത്തിയ പ്രമേഹദിനവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരരത്തിൽ വിഷ്ണുമായ,ശ്രീരാഗ് എന്നീ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.ബഹുരാകാശ വാരവുമായി ബന്ധപ്പെട്ട് UP,ഹൈസ്കൂൾ വിദ്യാർഥികൾ റോക്കറ്റുകളുടെ മാതൃക നിർമിച്ചു.ക്വിസ് മത്സരവും നടത്തുകയുണ്ടായി.