പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/മിന്നുവിന്റെ തിരിച്ചറിവ്
മിന്നുവിന്റെ തിരിച്ചറിവ്
മിന്നുവിന്റെ തിരിച്ചറിവ് ---------------------------------------- പെട്ടന്ന് ആയിരുന്നു സംഭവം. ഈ സംഭവം കേട്ട ഉടനെ മിന്നു പേടിച്ചു പോയി. ഈ സംഭവം മിന്നു വിനോട് പറഞ്ഞത് മിന്നുവിന്റെ കൂട്ടുകാരായിരുന്നു. ഉടനെ മിന്നു ഓടിചെന്ന് ടീവി ഓണാക്കി. മിന്നുവിനോട് എന്താണ് കാര്യം എന്ന് അമ്മ തിരക്കി. അപ്പോൾ കാര്യംഎല്ലാം മിന്നു അമ്മയോട് പറഞ്ഞു. ഈ കാര്യം ലോകം എങ്ങും പ്രശസ്തമായും തുടങ്ങി. കാര്യം എന്തെന്നാൽ, അത് ഒരു മഹാmari ആണ്. അതാണ് "korona" വൈറസ്. പേര് കേട്ടപ്പോൾ തന്നെ എല്ലാവരും പേടിച്ചു. "Kovid-19"എന്നും പേരുള്ളതായ് അവർ അറിഞ്ഞു. എന്നാൽ ടീവിയിൽ സർക്കാർ പറഞ്ഞു:-"നമുക്ക് പേടിയല്ല വേണ്ടത്, മറിച്ചു ജാഗ്രതയാണ് ".മിന്നുവിന്റെയും അമ്മയുടെയും പേടി മാറി. ജാഗ്രതകൾ ഇപ്രകാരമായിരുന്നു :-" ഒരു ദിവസം തന്നെ ഇടയ്കിടയ്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വിദേശത്ത് നിന്നും വന്നവർ ഉറപ്പായും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. അവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതാണ് . രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം ഒരു മീറ്റർ അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം"തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. തന്റെ നിർത്തിവയ്ക്കുമോ എന്ന ഭയം മിന്നുവിനെ അലട്ടികൊണ്ടിരുന്നു. ഈ സമയം മിന്നുവിന്റെ അച്ഛൻ വിദേശത്ത് ആയിരുന്നു. അച്ഛൻ ഇപ്പോൾ ഇങ്ങ് വരേണ്ട തിടുക്കത്തിലാണ്. മിന്നു ആഹാരം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാതെയാണ് കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അമ്മ വഴക്ക് പറഞ്ഞതിനാൽ അന്ന് മുതൽ മിന്നു ആഹാരം കഴിക്കുന്നതിനു മുൻപ് കൈ സോപ്പ് ഉപയോഗിച്ച് 20സെക്കന്റ് കഴുകും. ഇങ്ങനെ ഇരിക്കെയാണ് വിദ്യാലയങ്ങൾ അടച്ചിട്ട വിവരം മിന്നുവിന്റെ ചെവിയിൽ എത്തുന്നത്. ഇതോടൊപ്പം പരീക്ഷകളും നിർത്തിവച്ചു. മിന്നുവിന് വളരെ അധികം ദുഃഖം ഉണ്ടായി. ഈ സമയം വിദേശത്ത് നിന്ന് മിന്നുവിന്റെ അച്ഛൻ വന്നു. എന്നാൽ ആ കാര്യം പുറത്തു പറയുകയോ ചെയ്തില്ല. കാരണം അവർക്ക് പേടിയായിരുന്നു. എന്നാൽ, കുറച്ചു ദിവസം കഴിഞ്ഞപോൾ അച്ഛന് നല്ല പനി ബാധിച്ചു. ആശുപത്രിയിൽ പോയി അപ്പോൾ അയാൾക്ക് "korona വൈറസ്" ബാധിച്ചിരികുന്നു എന്നു മനസ്സിലാക്കി. അവർ ഭയന്നു. എന്നാൽ അവർ സർക്കാരിന്റെ ആ വാക്കുകൾ ഓർത്തു "ജാഗ്രത ".അവർ കടുത്ത ജാഗ്രത പാലിക്കാൻ തുടങ്ങി. ഒപ്പം ആരോഗ്യ പ്രവർത്തകരും. ഇപ്പോൾ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായ് മിന്നു അറിഞ്ഞു. "ഒത്തൊരുമ" കൊണ്ട് നമുക്ക് എന്തിനെയും തോല്പ്പിക്കാനാവും എന്ന തിരിച്ചറിവ് മിന്നുവിനു ലഭിച്ചു. മിന്നുവിന്റെ രോഗം ഭേദമായി. ഇത് മറ്റു രോഗികൾക്ക് ആശ്വാസമേർന്നു. എന്നാൽ, ഇടയ്കിടയ്ക് രോഗികൾക്കിടയിൽ ഒറ്റപ്പെടലിന്റെ മനോഭാവം ഉണ്ടായിരുന്നു. ഇതു പല രോഗികളെയും നിരാശരാക്കി. എന്നാൽ, ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും മറന്ന് നാടിനു വേണ്ടി ഒപ്പം നിന്നു.ഇതു രോഗികൾക്ക് ആശ്വാസമായി."ഈ വൈറസിനെ തുരത്തുക"എന്നത് മിന്നു മാത്രം അല്ല ഇപ്പോൾ എല്ലാവരും വിചാരിക്കുകയാണ്. നമ്മൾ ജാഗ്രത പാലിച്ചാൽ ഒരു പരിധി വരെ ഈ വൈറസിനെ തടയാൻ സാധിക്കും എന്ന് ഇതോടെ മിന്നു മനസിലാക്കി.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ