പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഞാൻ ഇവിടെ എഴുതുന്നത് ലോകം മുഴുവൻ കീഴടക്കിയ മഹാമാരി കോവിഡ്- 19 എന്ന രോഗത്തെ പറ്റിയാണ് .കോവിഡ്- 19 എന്ന രോഗത്തെ തുടർന്ന് മാർച്ച് 22 ന് പ്രധാനമന്ത്രി ഒരു മാസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ എല്ലാം പുറത്ത് ഇറങ്ങാതെ കർഫ്യൂ വിജയിപ്പിച്ചു.പിന്നെ കോവിഡ് - 19 എന്ന രോഗം രൂക്ഷമായതോടു കൂടി 24 ന് ലോക് ഡൗൺ പ്രഖ്യാപിച്ചു. ഈ കാര്യം പ്രധാനമന്ത്രി എല്ലാ ജനങ്ങളെയും അറിയിച്ചു രോഗത്തെ പ്രതിരോധിക്കാൻ ഓരോ ഇരുപത് മിനിറ്റ് കഴിയുമ്പോഴും കൈകൾ കഴുകി വൃത്തിയാക്കണം. ശാരീരിക അകലം പാലിക്കണം .മാസ്ക് ധരിക്കണം. ഈ രീതിയിൽ ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞു.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഇന്ത്യയിൽ മരണനിരക്കും രോഗപകർച്ചയും കുറവാണ്. രണ്ടാം ഘട്ടത്തിൽ എല്ലാ ജനങ്ങളും ലൈറ്റ് തെളിയിച്ച് വിജയിപ്പിച്ചു. ഇപ്പോൾ മൂന്നാം ഘട്ടത്തിൽ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ തുടരുന്നു.അങ്ങനെ ഈ രോഗ മഹാമാരിയിൽ നിന്നും നമ്മെ നമ്മുക്ക് തന്നെ സംരക്ഷിക്കാം.

ശ്രീലക്ഷ്മി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം