പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഴ എൻ പ്രിയതോഴി

Schoolwiki സംരംഭത്തിൽ നിന്ന്
മഴ എൻ പ്രിയതോഴി



മഴയെത്തും മുൻപേ എൻ മനമാകെ കുളിർത്തു..
മാനസസാനുവിൽ ഓളങ്ങൾ തിരതല്ലി
എനിക്കുമെൻ മാതാവാകുമാ
ധരിത്രിക്കും പ്രിയയാണവൾ..
 
തുലാവർഷമേഘമെത്തി നോക്കുന്നൊരാ
ഗിരിനിരകൾക്കകലെ നിന്നൊരു വിലാപഗാനം
അതിനനുബന്ധമായെത്തിയെൻ വർഷം...
എന്നുമെൻ പ്രിയതോഴിയാകുമെൻ വർഷം.
 
എന്നോടെന്തോ മൊഴിയുവാനായെൻ
വാതിൽ പടിമേലെന്നെയും കാത്തു നിന്നീടുന്നിതാ....

 

സയാനാ ക്രിസ്ത്യൻ ഡി.പി
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത