പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം



മർത്യജീവൻ ഭൂവിൽ പിറക്കും മുതൽക്കേ
പ്രകൃതിയാണെല്ലാം പെറ്റമ്മയ്ക്കു തുല്യം
പ്രകൃതിയാം ജനനിയെ നശിപ്പിക്കും മർത്യാ
ഓർക്കുക നീ ഒരുനാൾ ദുഃഖിക്കും നിശ്ചയം

നീ തന്ന നീറുന്ന എൻ മുറിപ്പാടുകളിൽ
തലയൊന്നു ചായ്ക്കുവാൻ ഇടമില്ലാതെ
ഭൂമിയാം അമ്മതൻ മടിത്തട്ടിൽ ഒരു നാൾ
നിൻ കണ്ണുനീർ വാർന്നു വീഴുമിതു സത്യം

ഭൂമിതൻ മാറിടം പിച്ചിച്ചീന്തുന്ന
നിൻ ഉഗ്ര കൈകൾ തൻ പാടുകളിൽ
നീ തിരിച്ചറിയും വിലപിച്ചീടുക
ആറടി മണ്ണിലെ വെറും പൊടി മണ്ണു ഞാൻ
ആറടി മണ്ണിലെ വെറും പൊടി മണ്ണു ഞാൻ

 

സോന എസ്.വിജയ്
9B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത