പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ പുഞ്ചിരിയും കണ്ണുനീരും
പ്രകൃതിയുടെ പുഞ്ചിരിയും കണ്ണുനീരും
പ്രഭാതത്തിൽ ഒരു പൂവിരിയുന്നത് മനോഹരമായ പുഞ്ചിരിയോടെയാണ് .ഒരു പൂവിരിഞ്ഞ് അത് വാടി കൊഴിയുന്നത് വരെ മറ്റുള്ളവരെ നോക്കി ചിരിക്കുന്നു അത് ഒരിക്കലും മങ്ങിപ്പോകുന്നില്ല. ഒരു വ്യക്തിയുടെ മനസ്സിൽ അത് ഒരു മനോഹരമായ ചിത്രമായി മാറുന്നു. നമ്മൾ നട്ടുവളർത്തിയ ഒരു ചെടി അതിനെ നമ്മൾ പരിപാലിച്ചു വളർത്തുന്നു. അതിൽ മൊട്ടു വന്ന് പൂവിരിഞ്ഞ് നിൽക്കുന്നതു കാണുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം നമ്മുടെ പ്രകൃതി തരുന്നതാണ് . "ഒരു മരത്തിൽ ഇലപഴുത്ത് കൊഴിഞ്ഞ് താഴേക്കു വീഴുന്നു അപ്പോൾ മറ്റുള്ളഇലകൾ അതിനെ നോക്കി ചിരിക്കും പക്ഷേ നാളെ തനിക്ക് ഈ അവസ്ഥാ വരുമെന്ന് അവർ ചിന്തിക്കുന്നില്ല
മനുഷ്യർ ഇതു പോലെ ആണ് .ഒരു വ്യക്തിയുടെ വീഴ്ച്ചകണ്ട് ചിരിക്കുന്ന വ്യക്തിയോട് പ്രകൃതി തന്നെ ഇതൊന്നും അധിക കാലം നിലനിൽക്കില്ല എന്ന് പറയുന്നു. ഇങ്ങനെ പലതും പ്രകൃതി പറഞ്ഞുതരുന്നു . നമ്മൾ ഒരു മരത്തെനോക്കുമ്പോൾ അത് ഒരു മരം മാത്രംഎന്നാൽ ഞാൻ മരത്തിൽ നിന്ന് ഒരു കാര്യംമനസ്സിലാക്കി മരം മനുഷ്യരെ പോലെ സ്വാർത്ഥരല്ല മരം അതിൻ്റെ ഒരോ ഇലകളുംകൂടെയുള്ള ഇലകൾക്ക് സൂര്യ പ്രകാശം കിട്ടണം എന്ന് ചിന്തിക്കുന്നു .എന്നാൽ മനുഷ്യർ ലോകത്തെ വിരൽ തുമ്പിലാക്കി എന്ന് പറയുന്നു എന്നാൽ മനുഷ്യരെ കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെയോ , കടലിലെ തിരമാലകളെയോ എണ്ണിത്തീർക്കുവാൻ കഴിയുമോ ? ഈ മനോഹര പ്രകൃതി ഇന്ന് സമയം കഴിയും തോറും നശിച്ചുകൊണ്ടിരിക്കുന്നു . മനുഷ്യൻ ഈ ഭൂമിയിൽ എത്ര കാലം കാണുമെന്ന് പറയാൻ കഴികില്ല . നമ്മുടെ ഭൂമി ഇനി എന്താകും?
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം