പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഓണനിലാവ്
ഓണനിലാവ്
പുതുതലമുറയിലുള്ളവർക്ക് ഊഞ്ഞാലാട്ടമില്ല ഓണകളിയില്ല ഓണസദ്യയില്ല. ഇപ്പോഴുള്ള ആളുകൾക്ക് ഇതിനൊന്നും സമയമില്ല. ഇപ്പോഴുള്ള ആളുകൾ മൊബൈലിന്റെയും ലാപ്പ്ടോപ്പിന്റെയും മുന്നിലിരുന്ന് അവർ സമയം കളയുകയാണ്. പണ്ട് കാലത്ത് വീട്ടിന്റെ മുറ്റത്തും പറമ്പിലും മുക്കുറ്റി, തുമ്പ,തുളസി,ശംഖുപുഷ്പം തുടങ്ങിയ നാടൻ ചെടികൾ നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ആ ചെടികളെ കുറിച്ച് ഒരു അറിവുമില്ല.
ഇന്നത്തെ വീടുകളിൽ കോൺക്രീറ്റ് മുറ്റമാക്കി ചെടികളെയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പാടങ്ങളും കുന്നുകളും ഇടിച്ചു നിരപ്പാക്കി വലിയ വലിയ ഫാക്ടറികളും വീടുകളും പണിയുന്നു. മരങ്ങളും വെട്ടി മാറ്റിയതോടെ പക്ഷികളും ശലഭങ്ങളും വംശനാശത്തിനു ഇടയായി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് രോഗത്തിന്അടിമായായിരിക്കുന്നു. മാരകമായ അസുഖം കാരണം വീടുകളിൽ കഴിയേണ്ട ഒരു അവസ്ഥായാണ് കേരളത്തെ. ഇതിനു കാരണം നമ്മൾ മനുഷ്യരാണ്.
പഴയകാലത്തെ കേരളം നമ്മുക്ക് തിരിച്ചുപിടിക്കാൻ മനുഷ്യർക്ക് കഴിയുമോ?
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |