പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

സ്വന്തം വീട് പോലെതന്നെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം.മനുഷ്യരാണ് പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത്.ആവരുടെ ഓരോ ചീത്ത പ്രവർത്തികൾ കാരണം ഇന്ന് ഇൗ പരിസ്ഥിതി നശികുന്നൂ.മനുഷ്യർ പരിസ്ഥിതി യോട്‌ ചെയ്യുന്ന ക്രൂരതകളിൽ ഒന്നാണ് മരം വെട്ടിനശിപ്പികുന്നത്.മരങ്ങൾ വെട്ടുന്നത് മൂലം മഴ ഇല്ലാതാകുന്നു അതുമൂലം നമ്മുടെ പരിസ്ഥിതിയിൽ നാശം സംഭവിക്കുന്നു ചെടികളെലാം വാടി ഉണങ്ങുകയും വെള്ളത്തിന് ക്ഷാമമാകുകയും പ്രകൃതി ആകെ വരണ്ടു തുടങ്ങുകയും ചെയ്യും.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.മാത്രമല്ല മാലിന്യങ്ങൾ പൊതുവഴിയിൽ കളയരുത് അത് മനുഷ്യർക്ക് തന്നെ അപകടമാണ്.പൊതുവഴിയിൽ മാലിന്യങ്ങൾ തള്ളുന്നത് മൂലം പല രോഗങ്ങളും പുനർജനിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമികാനുള്ള ദിവസമായാണ് ലോകമാകെ ജൂൺ അഞ്ച് ലോക്പരിസ്തിതി ദിനമായി ആചരിക്കുന്നത്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോകപരിസ്തിതി ദിനത്തിന്റെ പ്രാധാന്യം.അതുമാത്രമല്ല പരിസ്ഥിതിയെ നിലനിർത്തുന്നതിൽ വനങ്ങൾക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ്.അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ജനങ്ങൾ വർധിച്ചപ്പോൾ കാട് വെട്ടിത്തെളിച്ച് നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.വന്യജീവികളുടെ നാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഇൗ വനനശീകരണം.വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷിക വിളകൾകും നാശം സംഭവിക്കുകയാണ് ചെയ്യുന്നത്.ഇത് ഒരു രാജ്യത്തിന്റെ പുരോഗതിക്ക് തന്നെ പ്രതികൂലമായി ബാധിക്കും.സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഇൗ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ശ്രദ്ധ ചേർത്തണം.

ശിഖ പി
9 F പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം