പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ രാഷ്ട്രപിതാവായ ബാപ്പൂജി വിഭാവനം ചെയ്ത സേവനവാരം എന്ന ആശയം ഇന്ന് സ്വച്ഛ് ഭാരത് എന്ന പേരിൽ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു, നാം ഭാരതീയർ അത് പ്രാവർത്തികമാക്കി.

വ്യക്തി ശുചിത്വം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു വിഷയമാണ് ഭാരതീയരായ നാം ഇതിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് കേരളീയരായ നാം വ്യക്തി ശുചിത്വത്തെ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കിയവരാണ്.

എന്റെ അഭിപ്രായത്തിൽ നാല് തരത്തിലുള്ള ശുചിത്വങ്ങളാണുള്ളത്

🔴 വ്യക്തി ശുചിത്വം

🔴 പരിസര ശുചിത്വം

🔴 സംസാര ശുചിത്വം

🔴സംസർഗ്ഗ ശുചിത്വം

കോവിഡ് 19 എന്ന ഈ മഹാമാരി ലോകജനതയെ കാർന്നുതിന്നുമ്പോൾ അവിടേയും നാം ഊന്നൽ നൽകേണ്ടത് ശുചിത്വത്തിനാണ്. അതിന്റെ വ്യാപനം തടയാനായി ലോകാരോഗ്യ സംഘടന മുതൽ വിവിധ ആരോഗ്യ മേഘലകളിലുള്ളവർ വരെ പറയുന്നത് കൈകൾ ശുചിയായി സംരക്ഷിക്കാനാണ്.അതു പോലെ തന്നെ പ്രധാനമായ ഒന്നാണ് ശ്വാസ സംബന്ധമായ ശുചിത്വം അതായത് ഒരു വ്യക്തി തുമ്മുമ്പോഴോ ,ചുമയ്ക്കുമ്പോഴോ ,സംസാരിക്കുമ്പോഴോ നമ്മുടെ ശരീരസ്രവങ്ങൾ മറ്റുള്ളവരിലേക്ക് യാതൊരു വിധത്തിലും എത്താൻ പാടില്ല. അതിനാണ് ഇന്ന് സാമൂഹിക അകലം എന്നതിന് വളരെയധികം പ്രാധാന്യം നൽകുന്നത്.

ഈ കൊറോണക്കാലം നമ്മെ ഓർമ്മപ്പെടുത്തിയ ഒരു വലിയ പാഠം തന്നെയാണ് ശുചിത്വം. നാം മനുഷ്യർ ഇന്നലെ വരെ ശുചിത്വത്തെ മറന്നതായിരുന്നു, എന്നാൽ കൊറോണ ഇതിന്റെ ആവശ്യകത നമ്മെ പറഞ്ഞു മനസ്സിലാക്കി.പരിസരശുചിത്വവും മനുഷ്യരുടെ ഒരവിഭാജ്യ ഘടകമാണ്. പഴയ കേരളീയ തനിമയേയാണ് ഈ കൊറോണ തിരികെ കൊണ്ടുവരുന്നത്..കൊറോണ നമ്മെ നാശത്തിലേക്ക് നയിച്ചെങ്കിലും പഠിപ്പിച്ചത് വലിയ പാഠങ്ങൾ തന്നെയാണ്.

നന്ദന
9 AL പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം