പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പ്രണയം മഴയോട‌ു മാത‌്രം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണയം മഴയോട‌ു മാത‌്രം

നീ പെയ്‌ത‌ു തോർന്നപ്പോഴാണ്
നീ എത്ര മാത്രം എന്നിൽ വേരാണ്ട‌ു-
കഴിഞ്ഞെന്ന‌ു ഞാനറിഞ്ഞത്....
ക്ര‌ൂരമാം നിൻ ആരവം ശ്രവിച്ചത‍ും
ഒന്ന‌ുമറിയാതെ പകച്ച‌ു നിന്ന‌ു പോയി ഞാൻ
മാരിയായി നീ പെയ്‌തപ്പോൾ ഇലകളിലെ
കാട്ടാളൻമാരെ എങ്ങനെ നീ ഓടിച്ച‌ുവോ
അത‌ു പോലെയെൻ മനസ്സിലെ ച‌ുട‌ുദാഹവ‌ും
നിൻ ക‌ുളിർത്ത‌ുള്ളികളാൽ
ത‍ുടച്ച‌ു നീക്കപ്പെട്ടിരിക്ക‌ുന്ന‌ു...
ഇലകളിൽ നിന്ന‌ൂറ‌ുന്ന നിൻ ത‌ുള്ളികൾ
പോലെ എൻ മനസ്സില‍ും ആനന്ദത്തിന്റെ
മധ‌ുകണങ്ങൾ മ‌ുത്തായി പൊഴിഞ്ഞ‌ു....
ശാന്തമായ് വന്ന‌ു നീ മോഹമേ എൻ
ചിത്തമൊക്കെയ‌ും കവർന്നെട‌ുത്തത‌ും നീയേ....
ചില നേരം നീയൊന്ന‌ു വന്നെങ്കിലെന്ന ചിന്തയ‌ും
നിന്നെയൊന്നറിയ‌ുവാൻ ഉതക‌ുന്ന മനസ്സ‌ും
എന്ന‌ുള്ളിൽ ആനന്ദരാഗമായ് പെയ്യവേ...
നീയെനിക്കാരാണെന്ന ചോദ്യത്തിന്
നീയെനിക്കെല്ലാമായിര‌ുന്ന‌ു എന്ന-
മൗനമറ‌ുപടി മാത്രം......

നന്ദന
9 V പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത