പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും പ‌ുതുതലമ‌ുറയും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും പ‌ുതുതലമ‌ുറയും

ഇന്ന് അന്താരാഷ്‌ട്രസമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പരിസ്ഥിതി സംരക്ഷണം. ദീർഘദർശനം ചെയ്യ‌ുന്ന കവികളെപ്പോലെ ഭ‌ൂമിക്കൊരു ചരമഗീതം ഉടനെ തന്നെ ആലപിക്കേണ്ടിവരുമോ എന്ന ഉത്കണ്‌ഠ അസ്ഥാനത്തല്ല. അത്രയ‌ും ഭീകരമായ തോതിലാണ് നമ്മ‌ുടെ അന്തരീക്ഷവ‌ും ച‌ുറ്റ‌ുപാട‌ും മലിനമായിക്കൊണ്ടിരിക്കുന്നത്. ഇതിൽ അൽപ്പമെങ്കില‌ും ആശ്വസിക്കാൻ വക നൽക‌ുന്നത് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അൽപ്പമെങ്കില‌ും ഗൗരവബുദ്ധിയോടെ ചിന്തിക്കുന്ന വ്യക്തികളുടെയ‌ും രാജ്യങ്ങള‌ുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ്. അതിന് കാരണക്കാരായ യുവജനത ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്നു. രാഷ്‌ട്രീയപ്രബ‌ുദ്ധരും മറ്റ‌ും അർത്ഥമില്ലാതെ മ‌ുറവിളി കൂട്ടിയിരുന്ന ഒരു ഫാഷൻ ചർച്ചയിൽ നിന്ന് കൊച്ച‌ുക‌ുട്ടികൾ പോല‌ും ആശങ്കാക‌ുലരായി , പ്രതികരിച്ച് പ്രവർത്തിക്കുന്ന ഒരടിയന്തിര ആവശ്യമായി മാറിയിരിക്കുന്ന‌ു ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് ..

എല്ലാറ്റിലും കേമൻ താനാണെന്ന‌ും എല്ലാം തന്റേതു മാത്രമാണെന്ന‍ും ഉള്ള മന‌ുഷ്യന്റെ അഹംഭാവത്തോടെയുള്ള ചിന്ത പരിസ്ഥിതിയിൽ വരുത്തുന്ന നാശനഷ്‌ടങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ് . കാട് തെളിച്ച‌ും വയൽ നികത്തിയും പാറ പൊട്ടിച്ച‌ുമൊക്കെ എത്രത്തോളം ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് മന‌ുഷ്യൻ നശിപ്പിച്ചത്. ഇനിയുമിങ്ങനെ തുടർന്നു പോയാൽ ഇന്നത്തെയും നാളത്തെയും സമ‌ൂഹങ്ങൾ അനുഭവിക്കാൻ പോക‌ുന്ന ആഘാതം വലുതാണ് എന്ന് നാം മനസിലാക്കണം. .

പഠനത്തോടൊപ്പം തന്നെ വരും തലമ‌ുറയെ പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും ബോധവാൻമാരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. താനിനി വരുംനാളുകളിൽ ജീവിക്കേണ്ടുന്ന പ്രക‌ൃതിയെയും അതിന്റെ സമ്പത്തിനെയുമാണ് ഇന്നത്തെ തലമ‌ുറ ദുരുപയോഗം ചെയ്‌ത് നശിപ്പിക്കുന്നത് എന്ന തിരിച്ചറിവ് നാളത്തെ തലമുറയിൽ വന്നു തുടങ്ങിയുട്ട‌ുണ്ട്. അവരെ അതിനെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതിനു തെളിവാണ് ഗ്രെറ്റ തുൻബർഗ് എന്ന 16 വയസുകാരി..

ഇന്നത്തെ തലമ‌ുറ പ്രക‌ൃതിക്ക‌ുനേരെ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഗ്രെറ്റക്കു പിന്നിൽ ആയിരങ്ങൾ അണിനിരന്ന‌ു.ലോകരാഷ്‌ട്രങ്ങൾ പ്രക‌ൃതിയുടെ സംരക്ഷണത്തിനായി കാര്യമായി ഒന്ന‌ും ചെയ്യ‌ുന്നില്ല എന്നതിൽ അവർ ക്ഷ‌ുഭിതരായി. അവർ മ‌ുതിർന്നവരോട് പ്രക‌ൃതിക്ക‌ുവേണ്ടി എന്തെങ്കില‌ും ചെയ്യാൻ നിരന്തരം ആവശ്യപ്പെട്ട‌ു കൊണ്ടിരുന്നു. അവരുടെ പ്രതിഷേധങ്ങൾ മ‌ുതിർന്നവരുടെയും രാജ്യങ്ങളെയും ഗൗരവമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച‌ു. അവരുടെ നിരന്തരപ്രയത്നം പുതുതലമുറയിലെ അംഗങ്ങളായ മറ്റ‌ു ക‌ുട്ടികളുടെ കണ്ണ‌ു തുറപ്പിച്ച‌ു. പരിസ്ഥിതിസംരക്ഷണത്തെപ്പറ്റി അവർ കൂടുതൽ ബോധവാൻമാരായി. ഇപ്പോളും പുതിയ പുതിയ ക‌ുട്ടികൾ പരിസ്ഥിതിസംരക്ഷണ യജ്ഞത്തിനായി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ മ‌ുന്നോട്ട് വരികയാണ്..

ഓർക്ക‌ുക , പ്രക‌ൃതി ഇന്നത്തെ തലമ‌ുറക്ക് വേണ്ടി മാത്രമുള്ളതല്ല. നാളത്തെ തലമ‌ുറക്ക് വേണ്ടിക്കൂടിയുള്ളതാണ്. അത് നശിപ്പിക്കാൻ ആർക്കും അവകാശമില്ല. വിവേകത്തോടെ ചിന്തിക്കൂ.... പ്രക‌ൃതിക്കായി പ്രവർത്തിക്കൂ..ഇല്ലെങ്കിൽ നാളത്തെ തലമ‌ുറ പ്രതിഷേധത്തോടെ വിരൽ ച‌ൂണ്ടുന്നത് നിങ്ങൾക്കു നേരെയായിരിക്ക‌ും.

അഞ്‍ജലി ദിനോജ്
9 AA പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം