പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

സത്യത്തിൽ വെള്ളവ‌ും വായ‌ുവ‌ും വനവ‌ും വന്യജീവികള‌ും മന‌ുഷ്യനെ സഹായിക്കാന‌ുള്ളവയാണ്. അവർ നമ്മെ സഹായിക്ക‌ുന്ന‌ു. എന്നാൽ നാം ഇന്നതിനെ നശിപ്പിക്ക‌ുന്ന‌ കാഴ്‌ചയാണ് നാം കാണ‌‌ുന്നത്. നമ്മ‌ുടെ ഭരണകർത്താക്കൾക്ക‌ും മറ്റ‌ുള്ളവർക്ക‌ും പ്രക‌ൃതിയെ സംരക്ഷിക്ക‌ുന്ന കാര്യത്തിൽ ശ്രദ്ധ തീരെ കൊട‌ുക്ക‌ുന്ന‌ുമില്ല‌. നമ്മൾ അന‌ുഭവിച്ച് നഷ്‌ടങ്ങളിൽ നിന്ന‌ും നാം ഒന്ന‍ും പഠിച്ചില്ലല്ലോ. നമ‌ുക്ക് വായ‌ുവ‌ും വെള്ളവ‌ും പാർപ്പിടവ‌ും തരുന്നത് പ്രക‌ൃതിയാണ് എന്ന ചിന്തയില്ലാതെ അവയെ നാം നശിപ്പിക്ക‌ുന്ന‌ു. അവസാനം നമ‌ുക്ക് വരുന്ന നാശനഷ്‌ടങ്ങളെ ഓർക്കാതെ നാം കഴിയ‌ുന്ന‍‌ു. പ്ര‌ക‌ൃതി നമ്മോട് കാണിക്ക‌‌ുന്ന വെറ‌ുപ്പാണ് നാമിന്ന് അന‌ുഭവിക്ക‌ുന്നത്. നാം ജീവിക്ക‌ുന്ന ഈ ഭ‌ൂമി മെച്ചപ്പെട‌ുത്ത‌ുവാൻ ആഗ്രഹമില്ലേ. മലിനീകരിക്കപ്പെട്ട പ‌ുഴകളെയ‌ും പ്രക‌ൃതിയെയ‌ും വംശനാശഭീഷണി നേരിട‌ുന്ന ജീവികളെയ‌ും ഭക്ഷണം കിട്ടാതെ മരിക്കാറായ ജീവികളെയ‌ും എല്ലാം നാം സംരക്ഷ‍ിച്ച‌ും പരിപാലിച്ച‌ും കഴിയണം.ആ പച്ച പിടിച്ച ചെടികള‌ും തലയാട്ട‌ുന്ന മരങ്ങള‌‌ും ശ‌ുദ്ധവായ‌ുവ‌ും വിരിഞ്ഞിരിക്ക‌ുന്ന പ‌ൂവ‌ുകള‌ും പാട്ട‌ുകൾ പാട‌ുന്ന കിളികള‌ുടെ മധ‌ുരമാർന്ന ശബ്‌ദങ്ങൾ കേൾക്ക‌ുവാന‌ും താളത്തിൽ ഒഴ‌ുക‌ുന്ന പ‌ുഴയ‌ും അരുവികള‌ും മന്ദംമന്ദം ഉറക്ക‌ുന്ന കാറ്റ‌ും തിരിച്ച‌ുവരണം. പ്ര‌ക‌ൃതിയ‌ുടെ അന‌ുഗ്രഹം നമ‌ുക്ക് കിട്ടണം എങ്കിൽ മാത്രമെ നമ‌ുക്ക് പ്രക‌ൃതിയോട‌ുള്ള കടപ്പാട് തീരുകയ‌ുള്ള‌ു.

അയ്ഷാ നഷ്വ സി.പി
8 AK പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം