പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായ്/കാട്ടു തീയെ തടയൂ...

കാട്ടു തീയെ തടയൂ...

അയ്യോ കാട്ടുതീ കത്തിപടർന്നല്ലോ
പുല്ലുകൾ കത്തി ,മരങ്ങൾ കത്തി.
ഇലകൾ കത്തി ,ചപ്പുകൾ കത്തി.
എല്ലാം കത്തി നശിച്ചല്ലോ,
പക്ഷിക്കൂടുകൾ കത്തിയല്ലോ
പക്ഷികൾ പാറി പറന്നല്ലോ
കാട്ടുമൃഗങ്ങൾ ഭക്ഷണമില്ലാ-
കാട്ടിൽ നിന്നും നാട്ടിൽ വരും.
ആളുകൾ എത്തി ചപ്പിനുതല്ലി-
എന്നിട്ടും തീയണഞ്ഞില്ല.
ഫയർഫോഴ്സ് എത്തി,വെള്ളം ചീറ്റി
കത്തിയ തീയണച്ചല്ലോ..
കാട്ടിൽ തീയിനിവെയ്ക്കരുതെ,
നമ്മുടെ നാടിനെ രക്ഷിക്കൂ..
നമ്മുടെ നാടിനെ രക്ഷിക്കൂ...

അൽഫോൻസ് ജോർജ്ജ്
4 A പി.എൽ.പി.സ്കൂൾ കരടിക്കുഴി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത