പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായ്

നല്ലൊരു നാളെക്കായ്

പോരാടുവാൻ നേരമാകുന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
യലടികളിൽ നിന്നും മുക്തി നേടാം.
ഒഴിവാക്കാം സ്നേഹസന്ദർശനം,
നമുക്കൊഴിവാക്കാം ഹസ്തദാനം.
അല്പകാലം നാം അകന്നിരുന്നാലും..
പരിഭവിക്കേണ്ട,പിണങ്ങീടേണ്ട.
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ,കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെതന്നെയല്ലെ..
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിച്ചീടാതെ......
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിച്ചീടാം.
ജഗ്രതയോടെ ശുചിത്വബോധത്തോടെ
മുക്തരായീടാം ഭയന്നിടാതെ.
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
നമുക്ക് ഈ ലോക നന്മക്കു വേണ്ടി.
 

സിജി ഷൈജു.
3 A പി.എൽ.പി.എസ്സ് കരടിക്കുഴി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത