പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് - 19 : ദുരന്തത്തെ നേരിടുന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 : ദുരന്തത്തെ നേരിടുന്ന കേരളം

കോവിഡ് - 19 എന്ന മഹാമാരി ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ഇത് അവിടുത്തെ ജനങ്ങളിലേക്ക് പടർന്നു തുടങ്ങിയിരുന്നു. ഈ രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പടരുന്നതാണ് എന്ന് കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചൈനയിൽ പാർത്തിരുന്ന വിദേശ പൗരന്മാർ വഴി ഈ രോഗം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.

വിദേശത്ത് നിന്നും വന്ന ആളുകൾ വഴി കേരളത്തിലേക്കും ഈ രോഗം എത്തിച്ചേർന്നു. ഇതിനെ എതിർക്കാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. വിഷു, ഈസ്റ്റർ. ഉത്സവങ്ങൾ മുതലായ എല്ലാ ആഘോഷങ്ങളും നമ്മുടെ ഓരോരുത്തരുടെയും സുരക്ഷിത്വത്തിനായി മാറ്റി വെക്കേണ്ടി വന്നു. ഈ മഹാമാരിയിൽ നിന്ന് മോചിതരാവാൻ നമ്മൾ ഓരോരുത്തരും വളരെ മുൻകരുതലുകൾ എടുക്കണം. കോവിഡ് ഒരു പകർച്ചവ്യാധിയാണ്. അതിനു മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. അത് കൊണ്ട് നാം സാമൂഹ്യ അകലം പാലിക്കണം. എല്ലാവരും ലോക്ക് ഡൗണിനോട് സഹകരിക്കണം. ലോക്ക് ഡൌൺ കാലത്തു വളരെ വലിയ പങ്ക് വഹിച്ചവരാണ് കേരള പോലീസും ആരോഗ്യ പ്രവർത്തകരും. അവരെ നമ്മൾ ബഹുമാനിക്കണം.

കോവിഡ് കാലത്തു കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളൂന്നു.ലോകത്തു ഒരിടത്തും കിട്ടാത്ത സുരക്ഷിതത്വമാണ് എനിക്ക് കേരളത്തിൽ നിന്ന് കിട്ടുന്നത്. പരസ്പരം ഒത്തു ചേരുന്നതിനായി ഇപ്പോൾ അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്.

മുഹമ്മദ് നബീൽ
8 ഡി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം