പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ലോകത്തെ കാർന്നു തിന്നുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കാർന്നു തിന്നുന്ന വൈറസ്

കോവിഡ് -19 , ലോകമെങ്ങും മനുഷ്യനെ കാർന്നു തിന്നുന്ന മഹാവ്യാധി . ഈ കൊറോണ വൈറസിനെ ഭയക്കേണ്ടതുണ്ട് . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തേയുെ ഈ മഹാമാരി പിടികൂടിയിരിക്കുകയാണ് . ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇപ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ആളുകൾക്ക് ഇ പകർച്ച വ്യാധി ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയില്ല . ഈ രോഗം ബാധിച്ച വ്യക്തിയിൽ 14 ദിവസങ്ങൾക്കു ശേഷമേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളു . ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . രോഗമുള്ള ഒരാൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് വരെ രോഗം നമ്മളിലേക്ക് പടരാം . ഇതിന്റെ ലക്ഷണങ്ങൾ പനി,ചുമ,മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് . ചിലരിൽ ശ്വാസതടസ്സവും കാണാറുണ്ട്. കൊറോണയെ തുരത്താൻ പ്രതിരോധ വാക്സിനുകൾ ഇതുവരെയും കണ്ടെത്തിട്ടില്ല . കൊറോണയെ കുറിച്ച് നമ്മുക്ക് വേണ്ടത് ആശങ്കയല്ല മുൻകരുതലുകളാണ് .
കോവിഡ് -19 നെ തുരത്താൻ നമ്മോടൊപ്പം നിൽക്കുന്ന ഗവൺമെന്റിന് , പോലിസുകാർക്ക‍് , ആരോഗ്യപ്രവർത്തകർക്ക‍് , തുടങ്ങിയ എല്ലാവർക്കും ഞങ്ങളുടെ വക ഒരു വലിയ സല‍്യൂട്ട് .

ജയ് ഹിന്ദ്

ഗൗരി നന്ദ
8 ബി പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി ,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം