പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ആഗോള ആരോഗ്യ അടിയന്തരാവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ

അപകടകാരിയായ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോകാരോഗ്യസംഘടന ആഗോളആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇതെന്താണെന്ന്നമുക്കൊന്നുനോക്കാം.
അതിഗുരുതരമായരോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പൊട്ടിപുറപ്പെടുകയും അത് ആ രാജ്യത്തിന്റെ അതിർത്തി ഭേദിച്ച് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോഴും അന്താരാഷ്ട്രതലത്തിൽഏകോപിപ്പിച്ച ഒരു തന്ത്രംആവശ്യമായി വരുമ്പോഴുമാണ് അന്താരാഷ്ട്ര ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം പടരുന്നത് തടയുകയാണ് ഇതിലൂടെ ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്.ഈഒരു സാഹചര്യം ആവശ്യമാണോ എന്നതിൽ അന്തിമ തീരുമാനം എടുക്കുന്നത് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലാണ്.ഇപ്പോഴത്തെ ഡയറക്ടർ ജനറൽ എത്യോപ്യയിൽ നിന്നുള്ള ടെഡ്രോസ് അദാനോം ഗെബ്രിയേസ് ആണ്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി 30 ന് ആണ് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ഇതുൾപ്പടെ ഇതുവരെ ആറുതവണയാണ് അന്താരാഷ്ട്ര ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
2009ൽ എച്ച്.വൺ.എൻ.വൺ വ്യാപിച്ചപ്പോഴും 2014ൽ വൈൽഡ്പോളിയോ വൈറസ് പടർന്നുപിടിച്ചപ്പോഴും 2014ൽ പശ്ചിമ ആഫ്രിക്കയിൽ എബോളയുടെവ്യാപനം ഉണ്ടായപ്പോഴും 2015-16ൽ സിക വൈറസ് പടർന്നുപിടിച്ചപ്പോഴും2018-19 ൽഎബോള വ്യാപിച്ചപ്പോഴുമാണ് മുമ്പ് ആഗോളആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഗോവിന്ദ്
8 ബി പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം