പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ ഇന്നത്തെ സാഹചര്യത്തിലെ പരിസ്ഥിതി
ഇന്നത്തെ സാഹചര്യത്തിലെ പരിസ്ഥിതി
ആഗോളതലത്തിലിന്ന് നാം നേരിടുന്ന ഗുരുതര പരിസ്ഥിതി പ്രതിസന്ധിയാണ് പരിസര മലിനീകരണ മെന്നത്.ഇന്ന് നമ്മുടെ നാട്ടിൻ. പുറങ്ങളിൽ. പോലും കാണുന്ന. കാഴ്ചയാണ് മാസ്ക് ഉപയോഗിച്ച് വായും മൂക്കും മൂടി നടക്കുന്ന മനുഷ്യർ .കോവിഡ് 19. എന്ന. മഹാമാരിയെ ചെറുക്കാൻ വേണ്ടിയാണ് ഇന്ന് ഇപ്രകാരം നാം ചെയ്യുന്നതെങ്കിൽ ,ഈ മാരക. വൈറസ് ലോകത്ത് സാന്നിധ്യമുറപ്പിക്കുന്നതിനും എത്രയോ മുമ്പു തന്നെ നമ്മുടെ ഡൽഹി മുംബൈ തുടങ്ങി ലോകത്തിലെ വൻകിട നഗരങ്ങളിലെ മനുഷ്യ ജീവിതത്തിൽ മാസ്ക് സ്ഥാനമുറപ്പിച്ചിരുന്നു. പരിസ്ഥിതി മലിനീകരണ തോത് അപകടകരമായി വർദ്ധിച്ചതിനാൽ ശ്വസിക്കുന്ന വായുവിലെ മലിനീകരണം കുറക്കുവാനായിരുന്നു ഇത്. ഇതിനിടയിൽ ഒരു ചൈനീസ് കമ്പനി ശ്വസിക്കാനുള്ള ശുദ്ധ വായു സിലിണ്ടറിൽ നിറച്ച് വിപണിയിലിറക്കി എന്നു വരെ നാം കേട്ടു ! പ്രകൃതിയുടെ സമതുലിതാവസ്ഥ തകർത്തെറിഞ്ഞ മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെ ഫലമായാണ് പരിസ്ഥിതി മലിനീകരണം ഇവ്വിധം ഉയർന്നത് .രാജ്യ തലസ്ഥാനമായ ഡൽഹിയിലും മറ്റും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി ഒറ്റ - ഇരട്ട. നമ്പർ വാഹനങ്ങൾ. ഓരോ ദിവസം റോഡിലിറക്കാവൂ എന്നു പോലും സർക്കാർ നിയമമുണ്ടാക്കി എന്നാലിന്ന് കോവിഡ് 19. എന്ന മഹാമാരിയെ ചെറുക്കാനായി സർക്കാർ ലോക് ഡൗൺ നടപ്പാക്കിയതോടെ രാസമാലിന്യം പുറന്തള്ളുന്ന ഫാക്ടറികളുടെ പ്രവർത്തനം നിലക്കുകയും ,വാഹനങ്ങൾ നിരത്തുകളിലിറങ്ങാതെ മറയുകയും ചെയ്തതോടെ ,വാർത്ത ചാനലിൽ കേട്ട സന്തോഷ വാർത്ത പൊടിപടലം മൂടി കിടന്നിരുന്ന ഡൽഹിയിലെ റോഡുകൾക്ക് ഒരു പാട് ദൂരേക്ക് നേർ കാഴ്ച കിട്ടുന്നു എന്നതും യമുനാ നദി തെളിഞ്ഞൊഴുകുന്നു എന്നതും ! മാരകമായ. കോ വിഡ് 19 എന്ന മഹാമാരിയെ നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ തോല്പിക്കാൻ കഴിയും അതിനു ശേഷം പരിസ്ഥിതി മലിനീകരണം ഒരു മഹാമാരിയായി പ്രതിസന്ധിയായി തല. ഉയർത്താതിരിക്കാനായി പ്രകൃതി സംരക്ഷണത്തിലൂടെ ,പരിസര ശുചികരണത്തിലൂടെ ,പരിസര മലിനീകരണമില്ലാത്ത ഒരു സുന്ദര ഭൂമിയ്ക്കായി നമുക്ക് ഇതെ ജാഗ്രത എന്നും പുലർത്തി അമ്മ ഭൂമിയെ സംരക്ഷിക്കാം .
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം