പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖയ്ക്കൊരു big salute

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖയ്ക്കൊരു big salute

പുതിയ പുലരി പിറക്കുകയാണ്. കിളികളുടെ കളകളനാദം കേട്ട് അവൾ കണ്ണ് തുറന്നു. ഒരു മഹാമാരിയെ മറികടന്നത് അവൾക്കൊരു സ്വപ്നമായാണ് തോന്നുന്നത്. കണ്ണുതുറന്നതും തന്റെ അടുത്തിരുന്ന അമ്മയുടെ കവിളിൽ ഉമ്മ കൊടുത്ത്‌ അവൾ പുഞ്ചിരിച്ചു. എന്നിട്ട് താൻ കണ്ട സ്വപ്നത്തെ പറ്റി അമ്മയോട് പറഞ്ഞു. പെട്ടന്നുണ്ടായ ക്ഷീണം മൂലം ഞാൻ വീഴുന്നതും അച്ഛനും അമ്മയും കൂടി എന്നെ ഒരു രാക്ഷസഗുഹയിലേക്ക് കൊണ്ട് പോകുന്നതും അവിടുത്തെ രാക്ഷസൻമാർ തന്നെ മാത്രം ഉള്ളിൽ കൊണ്ട് പോയതും അച്ഛനും അമ്മയും ആ രാക്ഷസലോകത്തിന്റെ വാതിൽക്കൽനിന്ന് തന്നെ നോക്കുന്നതും ഓർമ വന്ന ശേഷം താൻ എത്ര അലറി വിളിച്ചിട്ടും അച്ഛനും അമ്മയും തന്റെ അടുത്ത് വരുന്നില്ല. തനിക്ക് അങ്ങോട്ട് പോകാനും കഴിയുന്നില്ല. തന്റെ അടുത്തേക്ക് ഓടി വരാൻ നോക്കുന്ന അമ്മയെ രാക്ഷസൻമാർ പിടിച്ചുനിർത്തുന്നു. സഹിക്കാൻ കഴിയാതെ അമ്മ പൊട്ടിക്കരയുന്നു. കുറെ നാളുകൾക്കു ശേഷം താൻ എങ്ങനെയോ മയങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോൾ അടുത്ത് വെള്ളനിറത്തിലുള്ള കുപ്പായമിട്ട ഒരു മാലാഖ.. ആ മാലാഖയ്ക്കു ചിറകില്ലായിരുന്നു. ആ മാലാഖ തന്റെ അടുത്തുവന്നിരുന്നു തന്റെ നെറ്റിയിൽ ചുംബിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. സ്നേഹമാകുന്ന ആയുധം കൊണ്ട് അവൾ തന്നെ സുഖപ്പെടുത്താൻ ശ്രമിച്ചു.

ഇതെല്ലാം അവൾ അവളുടെ അമ്മയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് മരുന്ന് നൽകാൻ ഉണ്ടെന്ന് പറഞ്ഞ് വെള്ള കുപ്പായമിട്ട സ്ത്രീ കടന്നുവരുന്നത്. ആ സ്ത്രീക്ക് അവളുടെ സ്വപ്നത്തിലെ മാലാഖയുടെ ച്ഛായ ഉണ്ടെന്ന് അവളുടെ ശ്രദ്ധയിൽപെട്ടത് അങ്ങനെ അവൾ അത് മനസിലാകുന്നു. ആ മാലാഖ തന്നെ ഇത്ര നാൾ സംരക്ഷിച്ച നേഴ്സ് ആണെന്ന് ....ദൈവത്തിന്റെ മാലാഖയുടെ സ്‌നേഹപൂർവമായ ചികിത്സയിൽ അവളുടെ നഷ്ടപെട്ട ആ പുഞ്ചിരി അവൾക്കു തിരിച്ചുകിട്ടി..........

അനിത
6എ പി എച്ച് എസ്സ് എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ