പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/അക്ഷരവൃക്ഷം/ അണയുന്ന ദീപം (ANAYUNNA DEEPAM)

Schoolwiki സംരംഭത്തിൽ നിന്ന്
അണയുന്ന ദീപം
 
ലോകമേ നിൻ മടിത്തട്ടിൽ ഇരുന്നു ഞാൻ തേടുന്നു,


നിൻ മാധുര്യം എൻ- ഹൃദയത്തിൽ പൂവണിയിക്കുന്നു.
ആ പഴയ സുഗന്ധ കാലം എവിടെയോ.... പോയി മറഞ്ഞു.
ലോകമേ എൻ ലോകമേ ഞാൻ തിരയുന്നു പോയി മറഞ്ഞ കാലം
ഇന്നു നാം നീറുന്നു, നിൻ കണ്ണുനീർ
തൂ മഴയായി പെയ്ത കാലം ഞാനോർക്കുന്നു നിന്നോർമ്മകൾ ഓരോന്നായി -
പൂവും പൂമ്പാറ്റയും മാലോകരാകെ സന്തോഷത്തിലായി
നൃത്തമാടി അലയുന്ന നേരം ലോകത്ത് പരിമളമേകി വന്നുവീശുന്ന
ഇളം മാരുതൻ ചെറു പൂവിൽ തൊട്ടുതലോടി
ലോകമേ എൻ ലോകമേ ഞാൻ തേടുന്നു നിന്നെ തേടി അലയുന്നു
ഓണം ഇല്ല പെരുന്നാളും ഇല്ല വരാനിരിക്കുന്ന സന്തോഷ നാളുകൾ ഇല്ല
ലോകമേ എൻ ലോകമേ നിന്നെ തേടി അലയുകയാണ് ഇന്ന് ഞാൻ പച്ചപ്പട്ട് വിരിച്ച നീ ഇന്ന്
ദുർഗന്ധത്തിന് നഗ്നയായി മാറി,, ലോകമേ എൻ ലോകമേ
ഇന്ന് മനുഷ്യർ മഹാമാരിയിൽ വിറക്കുന്നു നിന്നെ-
വെട്ടി താഴ്ത്തി അവരെല്ലാം വെട്ടിത്താണ്‌ കൊണ്ടിരിക്കുന്നു,
സന്തോഷം ഇല്ല ആഘോഷമില്ല എന്ത് സംഭവിച്ചു നിനക്ക്
ഞാൻ ആഗ്രഹിക്കുന്നു നീ തിരിച്ചു വന്നിരുന്നെങ്കിൽ

SUMAYYA. T P
9 C പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത