പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം/അക്ഷരവൃക്ഷം/ കൈകോർക്കാം ഒത്തൊരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം ഒത്തൊരുമയോടെ

ദൈവം നമുക്ക് നൽകിയ വരദാനമാണ് സുന്ദരമായ ഈ ഭൂമി . ഇന്ന് നമ്മുടെ അന്യായമായ ഇടപെടൽമൂലം ഈ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ് .ഇന്ന് നമുക്ക് ചുറ്റും ധാരാളം പാരിസ്ഥിതികപ്രശ്നങ്ങൾ കാണാൻ കഴിയും.ജനങ്ങൾ അവരുടെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ വൃത്തിഹീനം ആക്കി മാറ്റി. നമുക്കുവേണ്ടി ദൈവം തെളിനീരുറവ കൾ കാത്തുസൂക്ഷിച്ചു . ജനങ്ങൾ അതിനെ അവർക്ക് വേണ്ടാത്തവ ഉപേക്ഷിക്കാനുള്ള ഇടങ്ങൾ ആക്കി മാറ്റി. നമുക്ക് തണലേകാൻ ഒരു ഹരിത ലോകം നട്ടുവളർത്തി. നമ്മുടെ അതിമോഹം അതിനെ തുടച്ചുമാറ്റി . വയൽ എന്തെന്നോ കൃഷി എന്തെന്നോ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് അറിയില്ല. കൃഷിഭൂമി എല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. വയലുകൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നു. അവശേഷിക്കുന്ന കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വനങ്ങൾ വെട്ടി നശിപ്പിച്ചു പരിസ്ഥിതിയുടെ ഹരിതഭംഗി തന്നെ നാം നശിപ്പിച്ചു . ഫാക്ടറികളിൽ നിന്നുള്ള വിഷപ്പുക ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമായി. ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണം എങ്കിൽ നാം ഒരുമിച്ച് കൈകോർക്കണം. അവശേഷിക്കുന്ന കൃഷിഭൂമിയെ കാത്തുസൂക്ഷിക്കുക. മരങ്ങൾ നട്ടു വളർത്തുക. പുഴകളും അരുവികളും വൃത്തിഹീനം ആകാതെ സൂക്ഷിക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. സ്വന്തം ഉടമസ്ഥാവകാശമുള്ള ഭൂമിയിൽ ഓരോരുത്തരും കൃഷി ചെയ്യാൻ ശ്രമിക്കുക.ഇങ്ങനെ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ ദൈവം തന്ന സുന്ദരമായ ഈ ഭൂമി നമുക്ക് തിരിച്ചു പിടിക്കാം ... കൈകോർക്കാം ഒരുമയോടെ ...



ഷാനിബ് പി
3 A പി എം എസ് എ പി ടി എം എ എൽ പി എസ് ചിറപ്പാലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം