പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മറന്നുപോയി

Schoolwiki സംരംഭത്തിൽ നിന്ന്
മറന്നുപോയി


മറന്നുപോയി
 നാം മറന്നുപോയി

പണ്ട് ഒരു കാലം ദാരിദ്ര്യം
മറന്നു പോയി

ദാരിദ്ര്യം ഉണ്ടേലും സൗഹാർദ്ദം
ഓർക്കുന്നുണ്ടോ
നാം ഓർക്കുന്നുണ്ടോ

അന്നത്തെ ചോറും കറിയും ഉണ്ടാക്കി കളിച്ച കാലം
അറിയുന്നുണ്ടോ
നാം അറിയുന്നുണ്ടോ

ഇന്നത്തെ കാലം ഫോണിലാണ്
ബസ്റ്റോപ്പിൽ പലയിടത്തും കൂട്ടംകൂടി കൂത്താട്ട്ത്തിലാണ്

ഓർക്കുന്നുണ്ടോ
നാം ഓർക്കുന്നുണ്ടോ

നാം ചിലവഴിക്കുന്ന ദാനമെത്രയാ

കാണുന്നുണ്ട്
ദൈവം കാണുന്നുണ്ട്

നമ്മുടെ ആർഭാട കർമ്മങ്ങൾ
ദൈവം കാണുന്നുണ്ട്

കാത്തിരുന്നു
ദൈവം കാത്തിരുന്നു

നമ്മുടെ അഹങ്കാര ഭാവങ്ങൾ
തീർത്തിടാനായി

തന്നില്ലല്ലോ
 ദൈവം തന്നില്ലല്ലോ

മരുന്നില്ലാ രോഗം നമ്മിൽ തന്നില്ലല്ലോ

 അറ്റു പോയില്ലല്ലോ
കൈവിട്ടുപോയില്ലല്ലോ

പലരും ദുനിയാവ് വിട്ടു പോയില്ലല്ലോ

ഇരിപ്പിലായി
പലരും ഇരിപ്പിലായി

നിരീക്ഷണത്തിൽ പലരും ഇരിപ്പിലായി
കഴിയുകയാ

പലരും കഴിയുകയാ

പുറം കാണാതെ കഴിയുകയാ

പുറത്തിറങ്ങാതായീ
പലരും പുറത്തിറങ്ങാതായീ
കൊറോണയെ ഭയന്ന് പുറത്തിറങ്ങാതായീ

ഭയന്നിടേണ്ട
നാം ഭയന്നിടേണ്ട

കരുത്തും, മനസ്സാക്ഷിയും, പ്രാർത്ഥനയുമാ ഇനിയങ്ങോട്ട് വേണ്ടത്

മുറിച്ചീടണം ......
കൊറോണ എന്ന ഭീകരന്റെ സ്ഥാപനം മുറിച്ചീടണം

 

ഫാത്തിമ സന ടി കെ
6 D പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത