പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന അമ്മ
പരിസ്ഥിതി എന്ന അമ്മ
പരിസ്ഥിതി എന്നത് ഒരു വാക്കിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെയെല്ലാം വൃത്തിയായി സൂക്ഷിക്കുന്നുവോ അതുപോലെത്തന്നെ പരിസ്ഥിതി എന്ന നമ്മുടെ അമ്മയെയും നമ്മൾ വൃത്തിയായി സൂക്ഷിക്കേണ്ടേ ? മനുഷ്യൻ എന്ന മഹാമാരി അതിനെ കൊന്നൊടുക്കിയില്ലേ !
ഇന്ന് ! നമ്മൾ ജീവിക്കുന്ന കാലം. പരിസ്ഥിതി തന്നെ അതിനെ വെറുത്തു പോകും. അങ്ങനെയാക്കിയതും നമ്മൾ തന്നെയല്ലെ. എന്തിന് ? ലാഭം ! എല്ലാം എനിക്ക് എന്നുള്ള മനുഷ്യന്റെ സ്വാർത്ഥ ചിന്ത തന്നെയാണ് ഇതിനെല്ലാം കാരണം. വയലുകളിൽ മണ്ണിട്ടു നികത്തി അവിടെ ഫ്‌ളാറ്റുകൾ കയറ്റിക്കൂട്ടുന്നു. വലിയ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. ഫ്‌ളാറ്റുകളിലെ മാലിന്യങ്ങൾ പുഴകളിലേയ്ക്ക് ഒഴുക്കിവിടുന്നു. വാഹനങ്ങളിലെ പുക അതും പരിസ്ഥിതിയെ അശുദ്ധമാക്കുന്നു. പിന്നെ എങ്ങിനെ വൈറസുകൾ നമ്മളിലേക്ക് വരാതിരിക്കും ? ഓരോ മനുഷ്യനും ചിന്തിക്കേണ്ട കാര്യം തന്നെയാണിത്. പക്ഷെ ആരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല .സ്വന്തം കാര്യത്തിനു വേണ്ടി ഓടുന്നു. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതുനിരത്തിലേക്ക് വലിച്ചെറിയുന്നു. അത് നമുക്കുതന്നെയാണ് ദോഷം ചെയ്യുന്നത് എന്ന് നാം ചിന്തിക്കുന്നില്ല. കൊറോണ ....അത് ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. ഇപ്പോൾ ഫ്ലാറ്റുകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് പോകുന്നില്ല. പുക മലിനീകരണം ഇല്ല. എന്തിന് ? മാലിന്യങ്ങൾ പൊതുനിരത്തിലേക്ക് വലിച്ചെറിയുന്നില്ല. നമ്മെ സംരക്ഷിക്കുന്നതുപോലെ ഇന്ന് പരിസ്ഥിതിയെയും നാം സംരക്ഷിക്കുന്നു. എന്നാൽ ആദ്യകാലങ്ങളിൽ വൈറസുകൾ ഉണ്ടായിരുന്നോ ? ഇല്ല. എന്തുകൊണ്ട് ? അന്ന് വയലുകളിൽ ഫ്ലാറ്റുകൾ ഇല്ലായിരുന്നു. അന്ന് മാലിന്യങ്ങൾ പൊതുനിരത്തിലേക്ക് വലിച്ചെറിയുമായിരുന്നില്ല. അതുകൊണ്ട് അവർക്ക് അസുഖങ്ങളും ഉണ്ടായിരുന്നില്ല. മരങ്ങൾ വെട്ടി മുറിക്കുമായിരുന്നില്ല. അവരും സ്വന്തം മക്കൾ ആണ് എന്ന ചിന്ത അവർക്കുണ്ടായിരുന്നു. ഇന്നത്തെ പോലെ അവർക്ക് വൈറസുകളെ പേടിക്കേണ്ടതുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി ഒക്കെ മാറി. അസുഖങ്ങൾ പെരുകുന്നു. കാരണം നമ്മൾ തന്നെ. നമ്മൾ അറിഞ്ഞുകൊണ്ടും അറിയാതെയും ഇതിന് കാരണക്കാരാകുന്നു. എന്നാൽ ഇനി വരുന്ന തലമുറകൾക്ക് ഇവിടെ ജീവിക്കേണ്ടേ. അതിനാൽ ഇന്നത്തെ യുവതലമുറ മാറണം. മാറുക തന്നെ വേണം. മരങ്ങൾ നട്ടുപിടിപ്പിച്ചും വയലുകൾ നികത്താതെയും കെട്ടിടങ്ങൾ കെട്ടി പ്പോക്കാതെയും നമുക്ക് പരിസ്ഥിതിയിൽ ഒരു വലയം തീർക്കാം. ഒരു നല്ല പരിസ്ഥിതിക്ക് വേണ്ടിയും ഒരു നല്ല നാളേക്ക് വേണ്ടിയും നമുക്ക് ശ്രമിക്കാം. ഓർക്കുക ഭാവി ലോകം നിങ്ങളുടേതാണ്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം