പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്
ജീവന്റെ തുടിപ്പ്
രോഗങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ മാരകരോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നത് നമ്മളാണ്. ഇത് സൂക്ഷിച്ചാൽ നാളെ സന്തോഷത്തോടെ ജീവിക്കാം
എല്ലാ കാര്യങ്ങളിലും ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഒരു വലിയ ഗ്രാമമായിരുന്നു വയലോരം ഗ്രാമം. ആ ഗ്രാമം ജനസംഖ്യയിലും സാക്ഷരതയിലും തുടങ്ങിയ എല്ലാ കാര്യങ്ങളിലും എന്നും മുന്നിലായിരുന്നു. . അതുകൊണ്ടുതന്നെ എല്ലാവരും സ്വാർത്ഥൻ മാരായിരുന്നു. ഗ്രാമത്തിലെ അറിയപ്പെടുന്ന വ്യക്തികളായിരുന്നു പ്രകാശൻ ഡോക്ടറും അദ്ദേഹത്തിൻറെ ഭാര്യ വിമല ടീച്ചറും. വർഷങ്ങളായി കല്യാണം കഴിഞ്ഞിട്ടെങ്കിലും അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അങ്ങനെ അവർ ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്താൻ തീരുമാനിച്ചു. നല്ല ഭംഗിയുള്ള വെളുത്ത പെൺകുഞ്ഞ് .അവർ അവളെ മിന്നു എന്ന് വിളിച്ചു. പക്ഷേ കുറച്ച് കാലങ്ങൾക്ക് ശേഷം വിമല ടീച്ചർ ഗർഭിണി ആവുകയും ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ആ പെൺകുഞ്ഞിനെ അവർ ചിന്നു എന്ന് വിളിച്ചു. കാണാൻ വളരെ ഭംഗി കുറഞ്ഞ കറുത്ത ചിന്നുവിനെ അവർക്ക് മകളായി അംഗീകരിക്കാൻ ആയില്ല അങ്ങനെ അവർ വളർന്നു തുടങ്ങി . സ്വന്തം മകളെ വളർത്തുമകളായും വളർത്തു മകളെ സ്വന്തം മകളായും അവർ അംഗീകരിച്ചു. അതുകൊണ്ടുതന്നെ മിന്നുവിനെ അവർ കൊഞ്ചിച്ചും ലാളിച്ചും വളർത്തി. അവൾ ആഗ്രഹിച്ചതിലും നല്ല ജീവിതം അവൾക്ക് നൽകിയിരുന്നു. എന്നാൽ തങ്ങൾക്ക് ചിന്നു എന്ന ഒരു മകൾ ഉള്ള കാര്യം അവർ ചിന്തിച്ചിരുന്നില്ല
അങ്ങനെയിരിക്കെ ഒരു ദിവസം മിന്നുവിന് തളർച്ചയും ക്ഷീണവും കണ്ട് അച്ഛൻ തൻറെ മകളെ പരിശോധിച്ചു. മരുന്നു കൊടുത്തു. പക്ഷേ ഒരാഴ്ച കഴിഞ്ഞിട്ടും അസുഖം കൂടുകയല്ലാതെ കുറഞ്ഞില്ല. വേവലാതിയിൽ ഡോക്ടറും ഭാര്യയും മിന്നുവിനെ വിദഗ്ധ പരിശോധനക്ക് അയച്ചു. പ്രതീക്ഷിച്ചതിലും ദയനീയമായിരുന്നു മിന്നുവിൻറെ അവസ്ഥ. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗത്താൽ രണ്ടു വൃക്കയും തകരാറിലാണ്. "പെട്ടെന്ന് വൃക്ക മാറ്റി വച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം "ഡോക്ടർ പറഞ്ഞു. എന്നാൽ തൻറെ സഹോദരിയുടെ ദയനീയ അവസ്ഥ കണ്ട ചിന്നു തൻറെ വൃക്ക മിന്നുവിന് നൽകാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നു. യാതൊരു കരുണയും കാണിക്കാത്ത മിന്നുവിന് ചിന്നു വൃക്ക നൽകാൻ തീരുമാനിച്ചത് അറിഞ്ഞ ആ അച്ഛനും അമ്മയ്ക്കും അവരോട് തന്നെ പുച്ഛവും വെറുപ്പും തോന്നി. കാരണം ഇത്രയും സ്വന്തം മക്കൾ ആയിട്ടും ഒരു അന്യയെപോലെയാണ് അവളെ ആ വീട്ടിൽ വളർത്തിയത്. ഇന്നേവരെ അവളെ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല . ഇത്രയൊക്കെ ദ്രോഹിച്ചിട്ടും അവർക്ക് എങ്ങനെ തങ്ങളെ ഇത്ര സ്നേഹിക്കാൻ ആകുന്നു എന്ന് അവർ ചിന്തിച്ചു. അന്ന് അവർ സ്വന്തം മകളെ തിരിച്ചറിഞ്ഞു ഇന്നത്തെ സമൂഹം തീർത്തും സ്വാർത്ഥ മനസ്കർ ആണ്. പണത്തിനും പദവികളുടെ യും നിറത്തിനും പേരിൽ മനുഷ്യരെ വിലയിരുത്തുമ്പോൾ സാധാരണക്കാരായ നല്ല മനസ്സിനുടമകളെ നാം തിരിച്ചറിയാതെ പോയി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ