പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/തത്തയുടെ സൂത്രം

Schoolwiki സംരംഭത്തിൽ നിന്ന്
തത്തയുടെ സൂത്രം
    അച്ചുവും അമ്മുവും കോവിഡ്ക്കാലത്ത് സ്കൂൾ അടച്ചത് കൊണ്ട് വീട്ടിൽ  വെറുതെ ഇരിക്കുകയായിരുന്നു. അപ്പോൾ അച്ചു പറഞ്ഞു. കുറച്ച് ദിവസം കൊണ്ട് ഒരു തത്തമ്മ ഇവിടെ നെല്ല് തിന്നാൻ വരുന്നല്ലോ. ആ തത്തമ്മയെ നമുക്ക് കെണി വച്ച് പിടിച്ചാലോ. അപ്പോൾ അമ്മു പറഞ്ഞു... അതു നല്ലതാ ഒന്ന് പിടിച്ചു നോക്കാം.. പിന്നെ അച്ചുവും അമ്മുവും തത്തമ്മ വരാനായി കാത്തിരുന്നു.. അങ്ങനെ നോക്കി ഇരുന്നപ്പോൾ ആ തത്തമ്മ പറന്നു വരുന്നത് അവർ കണ്ടു. അവർക്ക് സന്തോഷമായി.. അച്ചുവും അമ്മുവും പതുങ്ങി ഇരുന്നു. തത്തമ്മ നെല്ല് തിന്നു കൊണ്ട് ഇരുന്നപ്പോൾ തത്തയുടെ പിന്നിൽ നിന്ന് അച്ചു വല എറിഞ്ഞു. വല വന്നു തത്തയുടെ പുറത്തു വീണു. തത്ത പെട്ടെന്ന് ഭയന്നു. അച്ചുവും അമ്മുവും കൂടി പെട്ടെന്ന് തത്തമ്മയെ പിടിച്ചു കൂട്ടിലാക്കി. തത്ത വല്ലാതെ സങ്കടപ്പെട്ടു. ഇനി എങ്ങനെ രക്ഷപ്പെടാനാകും എന്ന് തത്തമ്മ ചിന്തിച്ചു. അങ്ങനെ ഇരുന്നപ്പോൾ തത്തക്കു ഒരു സൂത്രം തോന്നി.. തത്ത പറഞ്ഞു ഹേയ് കൂട്ടുകാരെ ഞാൻ താമസിക്കുന്ന കാട്ടിൽ നല്ല ഭംഗിയുള്ള പക്ഷികൾ ധാരാളം ഉണ്ട്. അവരെല്ലാം എന്റെ കൂട്ടുകാരാണ്. നിങ്ങൾ എന്നെ തുറന്നു വിട്ടാൽ ഞാൻ നിങ്ങൾക്ക് നല്ല ഭംഗിയുള്ള പക്ഷികളെ കൊണ്ടു തരാം. അച്ചൂനും അമ്മുവിനും സന്തോഷമായി. അവർ ചോദിച്ചു നീ പറയുന്നത് സത്യമാണോ. എങ്കിൽ നിന്നെ ഞങ്ങൾ തുറന്നു വിടാം. തത്ത സമ്മതം മൂളി. അവർ തത്തയെ തുറന്നു വിട്ടു. തത്ത പറന്ന് അങ്ങ് ദൂരെ പോയി.. എന്നിട്ട് അവരോട് പറഞ്ഞു.. ഒരു ജീവികളും കൂട്ടിൽ അടച്ചു ജീവിക്കാൻ ഇഷ്ടപ്പെടില്ല.. അതുകൊണ്ട് ഒരു ജീവിയേയും കൂട്ടിൽ അടച്ചു അതിന്റെ സ്വാതന്ത്ര്യവും സന്തോഷവും നഷ്ടപ്പെടുത്തരുത് എന്നും പറഞ്ഞു തത്ത ദൂരേക്ക് പറന്നു പോയി. ഇതുകേട്ട അച്ചൂനും അമ്മുവിനും അവരുടെ തെറ്റുകൾ മനസിലായി.. പിന്നീട് ഒരിക്കലും അവർ ആ തെറ്റു ആവർത്തിച്ചിട്ടില്ല..
നിഹാസ് സജീർ
6 C പി.ആർ.ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ