പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
കൊറോണ മഹാമാരിയിൽ ജീവൻ പൊലിഞ്ഞവർക്കും ആ നീരാളി കരവലയത്തിൽ പെട്ടവരുടെ രോഗമുക്തിക്കും ഇനി ആരും അതിന് പിടി കൊടുക്കാതിരിക്കുകയും ചെയ്യട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ എന്റെ ലേഖനം എഴുതി തുടങ്ങട്ടെ......... ഇന്ന് ലോകത്താകമാനം ഭീതിയുടെ മുൾമുനയിൽ ആഴ്ത്തി കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണഎന്ന പകർച്ച വ്യാധി. ലോക ചരിത്രത്തിൽ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ പകർച്ചവ്യാധികൾ നമുക്ക് കാണാൻ കഴിയുമെങ്കിലും എല്ലാ ഭൂഖണ്ഡങ്ങളിലും ഇതുപോലെ പടർന്നു പിടിച്ച മറ്റൊരു പകർച്ചവ്യാധി ഇല്ലെന്നുതന്നെ പറയാം. ലോക ആരോഗ്യ സംഘടന ഇതിനെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോൾതന്നെ ഇതിന്റെ ഒരു അപകടാവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതാണ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിലെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ട് ഇതിനെ കൊറോണ എന്ന് അറിയപ്പെടുന്നു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാൻ സിറ്റിയിലെ സീ ഫുഡ് മാർക്കറ്റിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാലുമാസത്തിനകം ലോകത്താകമാനം വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. Covid19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത അമേരിക്കയിലാണ്. ഇറ്റലിയിലും ഇറാനിലും ഒക്കെ രോഗ ബാധിതരുടെ എണ്ണവും മരണവും കൂടിവരുകയാണ്. ഇപ്പോൾ നമ്മൾ കൊറോണാ വൈറസിനെ കുറിച്ച് കൂടുതൽ കേൾക്കുന്നുണ്ടെങ്കിലും പണ്ടും കൊറോണ വൈറസ് രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. കൊറോണ ഫാമിലി ഏകദേശം ആറു തരത്തിലുള്ള വൈറസുകൾ ഉണ്ട്. 2002 2013 കാലഘട്ടങ്ങളിൽ സാർസ്, മാർസ് എന്നീ വൈറസുകൾ നമ്മെ ആക്രമിക്കുകയും ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള വൈറസുകൾ ഒക്കെ പകർന്നത് മൃഗങ്ങളിൽ നിന്നാണ്. കൊറോണ പകർന്നതും അങ്ങനെയൊരു മൃഗത്തിൽ നിന്ന് തന്നെയാണ്. Covid 19 ന്റെ യഥാർത്ഥ ഉൽഭവസ്ഥാനം ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതകവസ്തു വിശകലനം ചെയ്തതിൽ നിന്നും മനസ്സിലാക്കാനായത് വവ്വാലിൽ കണ്ടെത്തിയ കൊറോണ വൈറസ് നോട് സാമ്യമുണ്ട് എന്നതാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ച മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തിലെ ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്തു തന്റെ പ്രവർത്തനത്തിനാവശ്യമായ സകലതും ചൂഷണം ചെയ്തു സ്വയം കോശ വിഭജനം നടത്തി ഇരട്ടിച്ചു പെരുകുകയും ചെയ്യുന്നു. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളികളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ള അവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്ശിക്കുമ്പോളോ, അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്കു പകരാം. വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിക്കുകയും പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. സാധാരണ ജലദോഷ പനി യെ പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാം. പ്രായമായവരിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരൊക്കെ കൂടുതൽ കരുതൽ എടുക്കണം. കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലവിലില്ല. വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. കൊറോണവൈറസിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകണം. ആളുകൾ തമ്മിലുള്ള അകലം പരമാവധി പാലിക്കുകയും വേണം. ഉല്പത്തി മുതൽ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങൾഓട് പടവെട്ടി ആണ് മനുഷ്യൻ നിലനിന്നു പോകുന്നത്. പ്രളയം വരൾച്ച മഹാമാരികൾ ഇങ്ങനെ പലതിനെയും നാം തോൽപ്പിച്ചിട്ടുണ്ട് നമ്മൾ ഒന്നു മനസ്സിലാക്കണം ഈ കൊറോണ വൈറസ് മരണസാധ്യത മൂന്ന് ശതമാനമാണ് അതേസമയം നിപ്പയുടെ 30 മുതൽ 60 ശതമാനമാണ് അതിനെ നമ്മൾ നിസ്സാരമായി തകർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ. മുൻകരുതലുകൾ എടുത്താൽ അതിനെ നമുക്ക് തുടച്ചു മാറ്റാൻ സാധിക്കും. " ഭയമല്ല ഭയമല്ല ജാഗ്രത വേണം ഭീതി അകന്നൊരു കരുതൽ വേണം രാജ്യം ഒന്നായി കൊറോണ എത്തുമ്പോൾ ഭീതി അകറ്റി നാം സന്നദ്ധരാകണം വിഷ മാരി പെയ്യുന്ന നമ്മുടെ നാട്ടിൽ ചങ്ങലക്കിട്ടു പൂട്ടും കൊറോണയെ."മനുഷ്യരാശിയുടെ നിലനിൽപ്പ് ഇപ്പോൾ നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണ്. നാം സുരക്ഷിതരാവുന്നതിനോടൊപ്പം തന്നെ നാടിനെയും സുരക്ഷിതമാക്കാനുള്ള പ്രയത്നങ്ങളിൽ ഗവൺമെന്റ് നോടൊപ്പം ആരോഗ്യവകുപ്പിന് ഒപ്പം ചേർന്ന് നമ്മുടെ നാടിനെ മഹാമാരിയിൽ നിന്ന് മുക്തമാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം