പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി നൽകുന്ന തിരിച്ചറിവുകൾ.
പ്രകൃതി നൽകുന്ന തിരിച്ചറിവുകൾ.
പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി സുന്ദരിയാണ് . നീലാകാശം,മലകൾ,പുഴകൾ,തോടുകൾ, തുടിപ്പുകൾക്ക് അമ്മയാണ് പ്രകൃതി.തന്റെ മക്കൾക്ക് വേണ്ടി എല്ലാം കനിഞ്ഞു നല്കിനമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് പ്രധാനപങ്ക് വഹിക്കുന്നു. പ്രകൃതിയിലേക്ക് നോക്കിയാൽ എപ്പോഴുംനമുക്ക് വിസ്മയങ്ങൾ കാണാം. പ്രകൃതിയിൽ നിന്നും പഠിക്കേണ്ടതും നമ്മെ ചിന്തിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉണ്ട്. എന്നും നമുക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരിക്കും പ്രകൃതിയെ കുറിച്ച് നമ്മുടെ മനസ്സിൽ. ഓരോ ജീവന്റെയുഠ നിലനില്പിനുവേണ്ടി അവയ്ക്ക് അനുകൂലമായ ഘടകങ്ങൾ നല്കി കാത്തുസാക്ഷിക്കുന്ന പ്രകൃതി എന്നുംനമുക്ക് അത്ഭുതമാണ്.മനുഷ്യന് അവന്റെനിലനില്പിനുവേണ്ടി പ്രകൃതിയുടെ ഘടകങ്ങൾ ആവശ്യമാണ്.പരിസ്ഥിതിഘടകങ്ങൾ വികസനത്തെ സഹായിക്കുന്നു. എന്നാൽ ചില വികസന പ്രവർത്തനങ്ങൾ പ്രകൃതിയെ നശിപ്പിച്ചു കൊണ്ട്ഉള്ളതാകുന്നു. കുന്നിടിക്കുന്നതും,വയലുകൾ നികത്തുന്നതും ,മരങ്ങൾ മുറിക്കുന്നതും ,പുഴകളുംതോടുകളുംനികത്തുന്നതും , മണൽവാരുന്നതും ക്വാറികളുടെപ്രവർത്തനങ്ങളുംതു എന്നാൽ ഇന്ന് എല്ലാംസഹിച്ചു വരുന്നപ്രകൃതി മനുഷ്യന്റെ അതിരുകടന്നുള്ള പ്രവൃത്തിയിൽ സഹികെട്ട് മനുഷ്യന് നാശംവിതച്ച് പാഠങ്ങൾ പഠിപ്പിക്കുന്നു . മഹാപ്രളയമെന്ന ദുരന്തത്തിലൂടെ അത് നമ്മെ കാണിച്ചുതന്നു. പ്രളയത്തിന്റെ തീവ്രമായ കാഴ്ചകൾനമ്മൾ അനുഭവിച്ചതാണ്. എന്നിട്ടും മനുഷ്യർ അതൊക്കെ മറക്കുന്നു. മനുഷ്യന്റെ സ്വാർത്ഥപ്രവൃത്തികൾ വീണ്ടും തുടരുന്നു. ഇന്ന്മനുഷ്യൻ സൂക്ഷ്മ ജീവിയായവൈറസിനെ പേടിച്ച് വീടടുകൾക്കുള്ളിൽ കഴിയേണ്ടിവരുന്ന അവസ്ഥയാണ്ഉള്ളത്. ലക്ഷകണക്കിന് ജീവൻ നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ലോകം ഭയന്നിരിക്കുമ്പോൾ മൃഗങ്ങളോടും പ്രകൃതിയോടും നാം ചെയ്ത ക്രൂരപ്രവൃത്തിയുടെ ഫലമാണിത് എന്നത് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വാർത്ഥമനുഷ്യർ ഇനിയെങ്കിലും പാഠങ്ങൾ ഉൾകൊണ്ട് വരുന്ന നല്ല നാളുകളിൽ പ്രകൃതിയോടും മററുജീവജാലങ്ങളോടുമുള്ളക്രൂരതകൾഅവസാനിപ്പിച്ചുകൊണ്ട് പ്രകൃതി എല്ലവർക്കുമുള്ളതാണെന്നസത്യം തിരിച്ചറിഞ്ഞുകൊണ്ട് നല്ലൊരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്കും കൈമാറണമെന്നബോധം നമ്മൾ ഓരോരുത്തരും ഉൾകൊള്ളേണ്ടതുണ്ട്. അതിനുവേണ്ടിപ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ഇനിയെങ്കിലും നമുക്ക്കഴിയുന്നവിധത്തിൽ പ്രയത്നിക്കുകയാണ് വേണ്ടത്.
|