കൊറോണയെന്ന ഭീകരനെ
തുരത്തിടാം നമുക്കൊരുമയോടെ
ലോകം മുഴുവനും നാശത്തിലെത്തിച്ച
ഭീകരനാം ഈ വൈറസ്സിനെ.
പുറത്തിറങ്ങുമ്പോൾ മാസ്ക്കണിയൂ
അകത്ത് കയറുമ്പോൾ കൈ കഴുകൂ
ആവശ്യമില്ലാതെ മൂക്കിനോ മുഖത്തോ
കൈ കൊണ്ടിടയ്ക്കിടെ തൊടരുതേ .
വ്യക്തി ശുചിത്വവും പരിസരവൃത്തിയും
എന്നും പാലിക്കേണം നാമേ വരും
സമൂഹ ബന്ധവും സാമൂഹികാകലവും
പാലിച്ചിടേണം കുറച്ചു കാലം.
ജാഗ്രതയോടെ കരുത്തോടെ നീങ്ങാം
നമ്മുടെ നാടിനെ പടുത്തുയർത്താൻ
കൊറോണയെന്ന ഭീകരനെ
തുരത്തിടാം നമുക്കൊരുമയോടെ.