ലോകം മുഴുവൻ ചുറ്റി നടക്കും
കൊറോണയെന്നൊരു വൈറസ്സെത്തി
ആളെക്കൊല്ലും വൈറസാണേ
പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല
ആളുകളെല്ലാം വീട്ടിലിരുപ്പായ്
ജോലിയുമില്ല കൂലിയുമില്ല
പളളിക്കൂടമടച്ചുകഴിഞ്ഞു
പഠിപ്പുമില്ല പരീക്ഷയില്ല
കൊതുകുുപരത്തി ചിക്കൻഗുനിയ
കൊതുകുുപടർത്തി ഡെങ്കിപ്പനിയും
നിപ്പായെന്നുമെലിപ്പനിയെന്നും
പനികൾപലതരമിപ്പോഴുണ്ട്
പ്ലാസ്റ്റിക്കെല്ലാം കത്തിച്ചപ്പോൾ
ശ്വസംമുട്ടലുകൂടെക്കൂടെ
അഴുകിയ മീനുകൾ വറുത്തു തിന്നു
വയറിനുവേദനയാണേയെന്നും
വേണ്ടിനി നമ്മൾക്കിത്തരമൊന്നും
ശീലങ്ങൾ നാം മാറ്റണമിപ്പോൾ
വേണ്ടിനി നമ്മൾക്കിത്തരമൊന്നും
ശീലങ്ങൾ നാം മാറ്റണമിപ്പോൾ
പലഗുണമൊത്തൊരു ചക്കേം മാങ്ങേം
തൊടിയിൽത്തന്നെകിട്ടുകയില്ലേ?
അമ്മ തരുന്നൊരു ചീരക്കറിയും
സാമ്പാറും ബഹുകേമംതന്നെ.