പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/വീട്ടിലിരിക്കു അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ അതിജീവിക്കാം

ഇക്കഴിഞ്ഞ 2 വർഷവും കേരളക്കരയിൽ വന്ന് താണ്ഡവമാടിയ മഹാവിപത്തായ പ്രളയത്തെയും നിപവൈറസിനേയും നാം നേരിട്ടു ജാതി മത ഭേതമന്യേ കേരള ജനത നടത്തിയ അകമഴിഞ്ഞ സേവനത്തിന്റെ ഫലമായി അതിനെ തരണം ചെയ്യാൻ സഹായിച്ചത്. കൂടാതെ മുക്കുവൻ മാരെന്ന് പുച്ഛത്തോടെ അവഗണിച്ച മത്സ്യത്തൊഴിലാളികളും പോലീസും സൈന്യവും ഒക്കെ ചെയ്ത സേവനങ്ങളും അഭിനന്ദനാർഹമായിരുന്നു. ഇതു പോലെ ഇതേകരുത്തോടെ ഒരുമിച്ച് കൊറോണ എന്ന മഹാമാരിയെയും നേരിടാം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം അതിവേഗം വ്യാപിക്കുകയാണ്. ഇതിനായി നമുക്കു ചെയ്യാൻ പറ്റുക സമൂഹത്തിൽ നിന്ന് മാറി നിൽക്കുക എന്നതാണ് .

ഈ രോഗത്തിന് മരുന്നില്ല എന്നതാണ് യാഥാർത്ഥം രാപ്പകലില്ലാതെ പോലീസും സർക്കാരും ചെയ്യുന്ന സേവനങ്ങൾ ഗുണകരമായിട്ടുള്ളതാണ്. സ്കൂളുകളും കടകളും ഒക്കെ കൊട്ടിയടച്ചു.കൂട്ടുകാരോട് അവസാന വായി ഒന്ന് അഭിനന്ദിക്കാൻ പോലും കഴിഞ്ഞില്ല ആഘോഷമില്ല വാർഷികമില്ല. ഇതെല്ലാം ഗുണം കാണട്ടെ.

ഈ രോഗത്തിന് കാരണം നാം തന്നെയാണ് രോഗം ഉണ്ടെന്നറിഞ്ഞിട്ടും സമൂഹത്തിൽ ഇറങ്ങുന്ന സാമൂഹ്യ ദ്രോഹികൾ നമുക്കിടയിലും ഉണ്ട് ഇവരാണ് രോഗത്തെ ഇത്ര ഗുരുതരമാക്കിയത് വീട്ടിലിരിക്കുന്ന കൂട്ടുകാർക്ക് പ്രകൃതിക്ക് ദോഷം വരുത്തുന്നതായ പ്ലാസ്റ്റിക് എല്ലാം ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങാൻ ശ്രമിക്കാം. ഈ സമയം ഞങ്ങൾക്ക് ഞങ്ങളുടെ കഴിവ് പുറത്തെടുക്കാൻ ഉള്ള സമയം കൂടിയാണ് കഥയോ കവിതയോ ചിത്രരചനയോ സ്വയം പരീക്ഷിക്കാം. ഫോൺ ടാബ് എന്നിവ ക്കുക .വായന നല്ലതാണ്. പത്രങ്ങളി ഉത്തരേന്ത്യയിൽ നിന്നു വരുന്ന യാചകരിൽ ചിലരുടെ കൈയിലെ കടലാസു കഷ്ണങ്ങളിലും മറ്റും കണ്ട പേമാരിയും വൈറസുമൊക്കെ നമ്മുടെ മുന്നിലുമെത്തി. ഇതെല്ലാം നമുക്ക് ഒരു മിച്ച് തടയാം

കൈ കഴുകൂ കൈവിടാതിരിക്കൂ....

നിയ ഷിനിത്ത്
7 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം