പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ എന്റെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ എന്റെ ഒരു ദിവസം

പതിവുപോലെ രാവിലെ ഉണർന്നു എന്ന് പറയാനാവില്ല ഇന്ന്‌ വൈകിയാണ് ഉണർന്നത്. പ്രഭാതകൃത്യങ്ങൾക്കു ശേഷം പത്രം വായിച്ചു. പത്രത്തിൽ ഇപ്പോൾ കൊറോണ എന്ന മഹാമാരിയെക്കുറിച്ച് മാത്രമേ ഉള്ളൂ. ലോകം മുഴുവനും കൊറോണയുടെ നിഴലിൽ നിൽക്കുമ്പോഴും രോഗം ഭേദമാവുന്നത് കൂടുതലും നമ്മുടെ കൊച്ചു കേരളത്തിലാണ്‌ എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നുന്നു. പത്രവായനയ്ക്കു ശേഷം ഞാനും അനുജനും അച്ഛനും കൂടി ചെടികൾ നടാനും നനയ്കാനും പോയി. പിന്നീട് അമ്മയോടൊപ്പം അടുക്കളയിൽ സമയം ചെലവഴിച്ചു. വീട് വൃത്തിയാക്കൽ ഞാനാണ് ഇപ്പോൾ ചെയ്യുന്നത്. ഇന്ന്‌ ഒരു വിശേഷം ഉണ്ടായി. ഞാൻ ഓൺലൈനിൽ പറഞ്ഞ കഥയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. വൈകുന്നേരം ആയപ്പോൾ ഞാൻ അച്ഛന്റെ കൂടെ പച്ചക്കറി തോട്ടത്തിൽ എത്തി. അവിടെ തക്കാളി, പച്ചമുളക്, പയർ, കോവക്ക, പപ്പായ എന്നിവയൊക്കെയുണ്ട്. സന്ധ്യ വിളക്ക് കത്തിച്ചതിനു ശേഷം പഠിച്ചു. പിന്നീട് അനുജനോടൊന്നിച്ച് കളിച്ചും ഈ ദിവസം കടന്നു പോയി. ഈ കൊറോണക്കാലം പച്ചക്കറിയിലേക്കും കൃഷിയിലേക്കും കുടുംബങ്ങളിലേക്കും മടങ്ങിവരാനും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാനും മനുഷ്യനെ ഏറെ സഹായിച്ചു. കൊറോണക്കാലത്തിനുശേഷവും ഇത്‌ തുടർന്നു പോകാൻ കഴിയട്ടെ............
 

ഷാലിമ സജിത്ത്
3 പാട്യം എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം