പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുക

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനമുള്ള വിഷയമാണ് ശുചിത്വം. ആരോഗ്യം ഉള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴികളിലും, ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് നാം അടിമയാകുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. അതിനായി നാം ദിവസവും രാവിലെയും വൈകിട്ടും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക..... ഇങ്ങനെയെല്ലാം നാം ശുചിത്വം പാലിക്കേണ്ടതാണ്

അഭിഷേക് എസ്
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം