പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ചിക്കുവിന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ചിക്കുവിന്റെ അവധിക്കാലം

രണ്ടാഴ്ചയായി ചിക്കു കൂട്ടുകാരുമായി കളിക്കാൻ പോയിട്ട്. അവധി ആണെങ്കിലും അമ്മ പുറത്ത് വിടുന്നില്ല. വെറുതെ ആളുകളെ പേടിപ്പിക്കാൻ, പുറത്തിറങ്ങിയാൽ കൊറോണ രോഗം പിടിക്കുമെന്ന്. അതിനാലാണത്രേ സ്കൂളുകൾക്ക് അവധി കൊടുത്തിരിക്കുന്നത്. എന്റെ അമ്മക്ക് മാത്രം എന്തേ ഇത്ര പേടി. എന്റെ കൂട്ടുകാരൊക്കെ ഗ്രൗണ്ടിൽ കളിക്കുകയാവും. ചിക്കുവിനു വീട്ടിലിരുന്ന് മടുത്തു. എങ്ങനെയെങ്കിലും വെളിയിലിറങ്ങുകതന്നെ. അമ്മയുടെ കണ്ണുവെട്ടിച്ച് ചിക്കു പുറത്തിറങ്ങി. കവലയും കടന്നുവേണം ചിക്കുവും കൂട്ടുകാരും കളിക്കുന്ന ഗ്രൗണ്ടിൽ എത്താൻ. കവലയിലെത്തിയപ്പോൾ ചിക്കു ശരിക്കും അമ്പരന്നു. കവലയിൽ ഒരൊറ്റ മനുഷൃരില്ല. കടകളെല്ലാം അടച്ചിരിക്കുന്നു. വാഹനങ്ങളുടെ ഇരമ്പലുകൾക്കു പകരം കിളികളുടെ കൂജനം മാത്രം. ചിക്കു കവലയും കടന്നു ഗ്രൗണ്ടിൽ എത്തി. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. എന്റെ കൂട്ടുകാരെല്ലാം എവിടെപ്പോയി? അവർ കളിക്കുന്ന സമയമാണല്ലോ. അപ്പോൾ അമ്മ പറഞ്ഞതു ശെരിയാണ്. എല്ലാവരും വീട്ടിൽ ഉണ്ടാവും. അവരെ വീട്ടിൽ പോയി വിളിച്ചാലോ? ചിക്കു അവന്റെ കൂട്ടുകാരൻ ഗോപുവിന്റെ വീടു ലക്ഷ്യമാക്കി നടന്നു. അതാ എതിരെ രണ്ടു പോലീസുകാർ തന്റെ നേർക്കു വരുന്നു. അമ്മ പറഞ്ഞിരുന്നു പുറത്തിറങ്ങിയാൽ പോലീസ് പിടിക്കുമെന്ന്. ചിക്കു ഭയന്ന് വിറച്ചു. ചിക്കുവിന്റെ അടുത്തെത്തിയപ്പോൾ അവർ ചോദിച്ചു എങ്ങോട്ടാ? എന്തിനാ? എന്നൊക്കെ. ഗോപുവിന്റെ വീട്ടിൽ പോയി അവനെയും വിളിച്ചു ഗ്രൗണ്ടിൽ പോയി കളിക്കാൻ പോകുകയാണെന്നു പറഞ്ഞു. അപ്പോൾ രണ്ടുപേരും ചിരിച്ചു. ഇപ്പോൾ പുറത്തിറങ്ങിക്കൂടെന്നും കൊറോണ വൈറസ്സിന്റെ കാര്യങ്ങളും കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചും അതു പിടിപെട്ടാൽ എന്തൊക്കെ സംഭവിക്കുമെന്നും എല്ലാം വിശദമായി അവർ പറഞ്ഞു, വീട്ടിലിരുന്ന് കുടുംബാംഗങ്ങളുമൊത്ത് കളിച്ചാൽ മതിയെന്നും കുട്ടികൾ പുറത്തിറങ്ങേണ്ടതില്ലെന്നും പറഞ്ഞു. വീട്ടിലെത്തിയാൽ കൈ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണമെന്നും വൃത്തിയായി കുളിച്ചു വീട്ടിൽ കയറണമെന്നും പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണമെന്നും ഉപദേശിച്ചു. അമ്മ വീട്ടിലിരിക്കാൻ പറഞ്ഞതിന്റെ ഗൗരവം അപ്പോഴാണ് ചിക്കുവിനു ശെരിക്കും മനസ്സിലായത്. പോലീസുകാർക്കു നന്ദി പറഞ്ഞു ചിക്കു ധൃതിയിൽ വീട്ടിലേക്കു നടന്നു.

ജ്യൊതിക
6 സി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ