പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. നമ്മുടെ ജലാശയങ്ങളും മണ്ണും വായുവുമെല്ലാം അനുദിനം മലിനീകരണപെട്ടു കൊണ്ടിരിക്കുകയാണ്. ഫാക്ടറികളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണ് ജല മലിനീകരണത്തിന് കാരണമാകുന്നത്. വീടുകളിൽ നിന്നും വലിച്ചെറിയുന്ന വസ്തുക്കളിൽ വെള്ളം കെട്ടി കിടക്കുന്നതു കൊതുകുകൾ പെറ്റു പെരുകുന്നതിനു കാരണമാകുന്നു. ഇത് വഴി ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, മന്ത്, മലേറിയ തുടങ്ങിയ പകർച്ച വ്യാധികൾക്കും കാരണമാകുന്നു. വാഹനങ്ങളുടെ അമിതമായ ഉപയോഗം അന്തരീക്ഷ മലിനീകരണത്തത്തിനു കാരണമാകുന്നു. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന രാസ കീടനാശിനികൾ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമാക്കുന്നതിനും മണ്ണിൽ ജീവിക്കുന്ന മണ്ണിര തുടങ്ങിയ ചെറു ജീവികളുടെ നാശത്തിനും വഴിയൊരുക്കുന്നു. പരിസ്ഥിതി മലിനീകരണം നമ്മുടെ ചുറ്റുപാടും സൃഷ്ടിക്കുന്ന ദോഷ ഫലങ്ങൾ ചെറുതല്ല. അതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണം തടഞ്ഞു നമ്മുടെ നാടിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

റിദേവ്.കെ
3 എ പളളിപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം