ഒരു മരത്തെ നടുക നാം
പ്രകൃതിക്ക് തണലേകുക നാം
ഒരു മരത്തൈ നൽകും ജീവികൾക്ക്
കൂട്ടമായി ആശ്രയം കൂട്ടമായി ആശ്രയം
ഒരു മരത്തൈ നൽകും ഒരായിരം ജീവൻ
നമ്മൾ ഒരു മരം മുറിച്ചിടുമ്പോൾ
തകരുന്നു ജീവിത സാഗരങ്ങൾ
ഓരോ മരം മുറിക്കുമ്പോഴും
അടരുന്ന ഇലതുമ്പ് ചൊല്ലുന്നു
ഇനിയും തളിരായ് ഞാൻ ജനിക്കും
ഇനിയും തളിരായി ഞാൻ ജനിക്കും
പരിസ്ഥിതി ദിനത്തിൽ ഓരോ മരവും നടുക നാം
സംരക്ഷിക്കാം പരിസ്ഥിതിയെ
ജീവൻ രക്ഷിക്കാം പരിസ്ഥിതിയെ
സംരക്ഷിക്കാം ജീവൻ രക്ഷിക്കാം