പച്ചവിരിച്ചൊരു നാട്
നമ്മുടെ സ്വന്തം നാട്
കള കളമൊഴുകും അരുവികളും
കഥകൾ പറയും വയലുകളും
സുന്ദരമാക്കിയ നാട്.
കലപില കലപില ശബ്ദവുമായ്
പക്ഷികൾ പാറിക്കളിക്കുന്നു
പൂക്കളിലെല്ലാം തേൻ നുകരാൻ
വണ്ടുകൾ മൂളി വരുന്നുണ്ടേ.
ഇനിയുള്ളൊരു തലമുറയ്ക്ക്
കാഴ്ചകളെല്ലാം മാഞ്ഞല്ലോ.
കുന്നുകൂടിയ മാലിന്യങ്ങളും
എവിടെ തിരിഞ്ഞാലും രോഗങ്ങളും. മലിനമായ നമ്മുടെ നാടിനെ
സുന്ദരമാക്കാൻ ഒത്തൊരുമിക്കാം.