പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വാക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ വാക്കുകൾ

 
അപ്രതീക്ഷിതമായി അധികം കിട്ടിയ അവധിക്കാല ദിവസങ്ങളെയോർത്ത് എല്ലാവരെയും പോലെ ഞാനും സന്തോഷിച്ചു .പക്ഷെ , ഇങ്ങിനെയൊരു അവധിക്കാലം വേണ്ടിയിരുന്നില്ല എന്ന് വളരെ പെട്ടെന്ന് തന്നെ മനസിലായി .പാടത്തും ഗ്രൗണ്ടിലും കളിക്കാൻ പറ്റില്ല ,സിനിമ തിയറ്ററുകളില്ല ,ബസില്ല ,ഹോട്ടലുകളില്ല ,സു ഹൃത്തുക്കളെ കാണാൻ പറ്റുന്നില്ല .....ഇനിയും എത്ര നാൾ ഇങ്ങിനെ തുടരേണ്ടി വരുമെന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരു നേരമ്പോക്കിനായി അവധിക്കാലത്തു തുടക്കം മുതൽ പരിചയപ്പെട്ട വാക്കുകളെ ഒന്നെഴുതി വെക്കാം എന്നാലോചിച്ചത് .എഴുതി വന്നപ്പോൾ മുഴുവൻ കൊറോണ സംബന്ധിയായി എന്നത് മറ്റൊരു രസം .ഞാൻ പരിചയപ്പെട്ട ആ പുതിയ വാക്കുകളെ നിങ്ങൾക്കു കൂടി പരിചയപ്പെടുത്തുന്നു:
 വുഹാൻ
        .....
ചൈനയുടെ മോട്ടോർ സിറ്റി. പ്രധാന വ്യാപാര, വ്യവസായ, ഉൽപ്പാദന കേന്ദ്രങ്ങളിലൊന്ന്. ജനറൽ മോട്ടോഴ്സ്, ഹോണ്ട, നിസാൻ, പ്യൂഷേ തുടങ്ങി ലോകത്തെ മുൻനിര കാർ കമ്പനികളുടെയെല്ലാം നിർമ്മാണ കേന്ദ്രങ്ങളുണ്ട്. ചൈനയ്ക്കുള്ളിലും രാജ്യാന്തര തലത്തിലുമുള്ള വിമാനയാത്രകളുടെ പ്രധാന കേന്ദ്രമാണ്. 'ചൈനയുടെ ഷിക്കാഗോ' എന്നാണ് വുഹാൻ അറിയപ്പെടുന്നത്. കരിന്തേളിനെ മുതൽ ചീങ്കണ്ണിയെ വരെ കിട്ടുന്ന മാർക്കറ്റ് വുഹാനിലുണ്ട്. വിഷപ്പാമ്പ്, വവ്വാൽ, ആമ, വെരുക്, നായ, ചെന്നായ, കുറുക്കൻ, നീർനായ തുടങ്ങി 120 മൃഗങ്ങളെ ലഭിച്ചിരുന്ന ചന്തയാണിത്. ഈ മാർക്കറ്റിൽ നിന്നാണ് 2019ലെ കൊറോണ വൈറസ് ബാധയുടെ തുടക്കം. ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് 2020 ഫെബ്രുവരി 20 ന് ഉത്തരവിറങ്ങി.
Covid-19
ലോകത്ത് പുതുതായി ഒരു വൈറസ് രോഗം പടരുമ്പോൾ വൈറസിന് ഒരു പേരും രോഗത്തിന് മറ്റൊരു പേരുമാണ് മിക്കപ്പോഴും ഉപയോഗിക്കുക. വൈറസിനും രോഗത്തിനും പേരു നൽകാൻ വെവ്വേറെ നടപടി ക്രമമാണുള്ളത്. International committee on taxonomy of viruses(ICTV) ആണ് വൈറസിന് പേര് നൽകുക. ലോകാരോഗ്യ സംഘടനയാണ് രോഗത്തിന് പേരിടുന്നത്. ജനിതക ഘടനയെ അടിസ്ഥാനമാക്കിയാണ് വൈറസിന് പേര് നൽകുന്നത്. 2019 ൽ ചൈനയിലെ വുഹാനിൽ പടർന്ന കൊറോണ വൈറസിന് 2003 ൽ ചൈനയിൽ തന്നെ ഉത്ഭവിച്ച SARS (severe acute respiratory syndrome corona virus) വൈറസുമായി സാമ്യമുണ്ട്. അതിനാൽ SARS - 2 എന്നാണ് ICTV ആദ്യം ഇതിന് പേര് നൽകിയത്. പുതിയ രോഗത്തിൻ്റെ പേര് കോ വിഡ് - 19 (Corona virus disease 2019) എന്നതാണെന്ന് 2020 ഫെബ്രുവരി 11ന് ലോകാരോഗ്യ സംഘടനയും അംഗീകരിച്ചു. 2019 ഡിസംബറിൽ രോഗവും വൈറസും തിരിച്ചറിഞ്ഞതുമുതൽ 2020 ഫെബ്രുവരി 11ന് പേര് ലഭിക്കുന്നത് വരെ നോവൽ കൊറോണ വൈറസ്(nCoV) എന്നാണ് അറിയപ്പെട്ടത്

 Break the chain
Covid-19 വൈറസിൻ്റെ വ്യാപനം തടയുന്നതിനായി കേരള ഗവ: പ്രഖ്യാപിച്ച സമൂഹ കൈ കഴുകൽ ബോധവൽക്കരണ പരിപാടിയാണിത്.വ്യക്തിശുചിത്വം സാമൂഹിക ശുചിത്വം എന്നിവയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ഇതിൻ്റെ ഉദ്ദേശം .Hand washകളും Sanitizer കളും പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുക എന്നതുകൂടി ഇതിൻ്റെ ഭാഗമായിരുന്നു .സാധാരണ ഒന്നിച്ചു നിൽക്കാൻ കണ്ണി ചേരുക എന്നാണ് പറയുക.എന്നാൽ കൊറോണക്കാലത്ത് ,കൊറോണപ്പകർച്ചയുടെ കണ്ണി മുറിയുമ്പോഴാണ് ഐക്യമുണ്ടാകുന്നത് എന്ന ആശയവും ഇതിലുണ്ട് .
 സാമൂഹിക അകലം ( Social distancing)
ശാരീരിക അകലം എന്നും ഇതിനെ പറയാറുണ്ട് .വീടിനുപുറത്ത് ഒരാളും മറ്റൊരാളും തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .സാധാരണ 6 അടി (2 മീറ്റർ) ആണ് ഈ അകലം .
 സമ്പർക്കം ( Contact)
മൊബൈലിലെ Contact മാത്രം പരിചയമുള്ള നമുക്ക് Contact ൻ്റെ മറ്റൊരു തലം കൂടി ലഭിച്ചിരിക്കുന്നു .കൈ പിടിച്ച് കുലുക്കുന്നതും, പുറത്തിറങ്ങിയാൽ കൈ മൂക്കിലും വായിലും കണ്ണിലും മറ്റും തൊടുന്നത് വിലക്കിയത് കൊറോണ വൈറസിൻ്റെ സമ്പർക്കം ഒഴിവാക്കുന്നതിനാണ് .
കർഫ്യൂ
വീട്ടിൽ അടച്ചിരിക്കുന്നതിനായി ജനങ്ങളുടെ മേൽ ഏൽപ്പിക്കുന്ന നിയന്ത്രണത്തിനാണ് കർഫ്യൂ എന്നു പറയുന്നത് .'cover fire ' എന്നർത്ഥമുള്ള ഫ്രഞ്ച് വാക്കിൽ നിന്നാണ് കർഫ്യൂവിൻ്റെ ഉത്ഭവം .യഥാർത്ഥ അർത്ഥം William the Conquerer എന്ന ഭരണാധികാരിയുമായി ബന്ധപ്പെട്ടാണ് .മരം കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന അപകടകരമായ തീപ്പിടുത്തം ഒഴിവാക്കാൻ വേണ്ടി , രാത്രി 8 മണിയോടു കൂടി ഒരു ബെല്ലടിച്ചാൽ വിളക്കുകളെല്ലാം അണയ്ക്കണം എന്ന അദ്ദേഹത്തിൻ്റെ നിയമമാണ് കർഫ്യൂവിനാധാരം .പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം മാർച്ച് 2020 നാണ് ഒരു ദിവസം ജനതാ കർഫ്യൂ ഏർപ്പെടുത്തിയത്.
ആൽക്കഹോൾ സാനിറ്റൈസർ
60-90 ശതമാനം വരെ ഗാഢതയുള്ള ഐസോപ്രൊപ്പൈൽ ആൽക്കഹോൾ ആണ് ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റെസറുകളിൽ ഉപയോഗിക്കുന്നത്. വൈറസിൻ്റെ പ്രോട്ടീൻ ആവരണവുമായി പ്രവർത്തിച്ച് ആൽക്കഹോൾ അതിനെ നിർവീര്യമാക്കുന്നു. എളുപ്പം തീ പിടിക്കുന്നതായതിനാൽ കരുതലോടെ ഉപയോഗിക്കണം. 1980കളോടെ യൂറോപ്പിൽ ഇത് സാധാരണയായി ഉപയോഗിക്കുന്നു. WHO ഇതിനെ അവശ്യമരുന്നുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Lockdown
സുരക്ഷയുടെ ഭാഗമായി എവിടെയാണോ ഉള്ളത് അവിടെത്തന്നെയിരിക്കാൻ ആവശ്യപ്പെടുന്ന സമ്പ്രദായം. ആളുകൾ കയറുന്നതോ പുറത്തേക്കിറങ്ങുന്നതോ ഒഴിവാക്കാൻ പുറത്തേക്കുള്ള വാതിൽ അടച്ചിടുക എന്നതാണർത്ഥം. സമൂഹത്തിലുള്ള ചലനങ്ങളും പ്രവർത്തനങ്ങളും ഇതിലൂടെ നിയന്ത്രിക്കാനാകും. രോഗം വ്യാപിക്കുന്ന ഘട്ടമായാൽ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമായി ഇതിനെ പരിഗണിക്കുന്നു.
Tripple lockdown
കൊറോണക്കാലത്ത് കേട്ട വ്യത്യസ്തമായ ഒരു പദമാണിത്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എർപ്പെടുത്തുന്ന നിയന്ത്രണമാണിത്. ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. 5 വീടിന് ഒരു സംഘം എന്ന നിലയ്ക്ക് കാവലുണ്ടാകും. കർശന ശിക്ഷയും നടപടിയും ഉറപ്പ് . കേരളത്തിൽ കാസർഗോഡ് ഒരു പഞ്ചായത്തിലാണ് April 12 ന് ഇത് ഏർപ്പെടുത്തിയത്. രോഗവ്യാപനം കൂടുതലുള്ള ഭാഗത്തും, കൂടുതൽ രോഗികൾ ഉള്ള ഭാഗത്തും, അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്ന ഭാഗത്തും ഏർപ്പെടുത്തുന്ന സംവിധാനം
N- 95 mask
കോവിഡ് വൈറസിൻ്റെ വ്യാസം 0.12 മൈക്രോൺ (ഒരു മീറ്ററിൻ്റെ പത്ത് ലക്ഷത്തിൽ ഒരു ഭാഗം) ആണ്. സാധാരണ മാസ്കിൻ്റെ ദ്വാരം 2-10 മൈക്രോൺ വ്യാസത്തിലാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 0.3 മൈക്രോൺ വ്യാസം ദ്വാരമുള്ള മാസ്കാണ് N- 95 മാസ്ക്. ഇത്തരം മാസ്ക് 0.3 മൈക്രോൺസ് വ്യാസമുള്ള എന്തിനെയും 95% ത്തോളം തടഞ്ഞു നിർത്തുന്നു. അതിനാലാണ് N - 95 എന്ന പേര് വന്നത്.
റാപ്പിഡ് ടെസ്റ്റ്
സാംപിളുകൾ ഒരു സ്ഥലത്തു നിന്നും ടെസ്റ്റ് ചെയ്യുന്നിടത്തേക്ക് കൊണ്ടു പോകേണ്ട ആവശ്യമില്ല എന്നതാണ് ഈ ടെസ്റ്റിൻ്റെ സൗകര്യം .കൊറോണ വൈറസിൻ്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ 2 1/2 മണിക്കൂർ മാത്രം കാത്തിരുന്നാൽ മതി. രോഗിയെ പെട്ടെന്ന് തിരിച്ചറിയാനും മാറ്റിപ്പാർപ്പിക്കാനും ഈ ടെസ്റ്റ് ഉപയോഗിക്കുന്നു .
വാർ റൂം
മിലിട്ടറിയിലാണ് ഈ വാക്ക് സാധാരണ ഉപയോഗിക്കുന്നത്.ഇവിടെ വെച്ചാണ് യുദ്ധത്തിനായുള്ള തന്ത്രങ്ങൾ മെനയുക ,map കൾ തയ്യാറാക്കുക ,പുറത്തുള്ള സേനാംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവ ചെയ്യുന്നത് .കേരള ഗവ: ആന്ന് ഈ കൊറോണ കാലഘട്ടത്തിൽ വാർ റൂം തുടങ്ങിയിരിക്കുന്നത് .രണ്ട് വാർ റൂമുകളാണ് പാലക്കാട് ജില്ലാ കേന്ദ്രത്തിലുള്ളത് .ജില്ലയിലെ എല്ലാ വിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഈ വാർ റൂമിനെ കേന്ദ്രീകരിച്ചാണ് .0491- 250 53 09 ,2505264 , 2505189 എന്നിവയാണ് വാർ റൂമിലേക്ക് വിളിക്കാൻ ഉള്ള നമ്പരുകൾ . സഹായം വേണ്ട ആർക്കും ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ് .
HCQ
നിലവിൽ covid 19 ന് എതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ്‌ hydroxy chloroquine. യഥാർത്ഥത്തിൽ ഇത്‌ മലമ്പനിക്കെതിരെയുള്ള മരുന്നാണ്‌. ഈ മരുന്നിന്റെ കണ്ടുപിടുത്തതിനു പിന്നിൽ ആചാര്യ പ്രഫുല്ല ചന്ദ്ര റോയ് എന്ന P. C Roy ആണ്. അതെ ഇന്ത്യൻ രസതന്ത്രത്തികവിതൻ്റെ പിതാവ് തന്നെ. അദ്ദേഹം സ്ഥാപിച്ച ബംഗാൾ കെമിക്കൽസ് തന്നെയാണ് HCQ ഇന്ത്യയിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയും. മറ്റു രാജ്യങ്ങളിലെല്ലാം മലമ്പനി ഇല്ലാതായി എങ്കിലും ഇന്ത്യയിൽ ചിലയിടത്തു ഇപ്പോഴും ഉണ്ട് എന്നതുകൊണ്ട് തന്നെ ഇന്ത്യയിൽ മാത്രം ഇപ്പോഴും ഇത് ഉൽപ്പാദിപ്പിക്കുന്നു. മറ്റു വികസിത രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സഹായത്തിനായി ഈ മരുന്നിനു വേണ്ടി കാത്തിരിക്കുകയാണ്
വിസ്ക്
വാക്ക് ഇൻ സാമ്പിൾ കിയോസ്ക് (WISK) ആണ് ഇത്. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് സാമ്പിൾ ശേഖരിക്കാൻ കഴിയുന്ന രീതി. സാമ്പിൾ ശേഖരിക്കുന്ന വ്യക്തി ക്യാബിനിലിരുന്നാണ് രോഗിയുടെ സാമ്പിൾ എടുക്കുക. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് ഇത് വികസിപ്പിച്ചു.
Quarantine
അസുഖ വ്യാപനം ഇല്ലാതിരിക്കാൻ ആളുകളുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തൽ എന്നാണ് ഉദ്ദേശിക്കുന്നത് .ഇറ്റാലിയൻ വാക്കായ , 40 ദിവസം എന്നർത്ഥമുള്ള ക്വാറൻ്റാ ജിയോണി എന്ന വാക്കിൽ നിന്നാണ് ഉദ്ഭവം .14-)0 നൂറ്റാണ്ടിലുണ്ടായിരുന്ന black death കാലഘട്ടത്തിലും ഈ പദം നിലനിന്നിരുന്നു .
റിവേഴ്സ് ക്വാറൻ്റയ്ൻ
വയസായവരെ സംരക്ഷിക്കുന്നതിനെയാണ് ഈ പദം ഉപയോഗിക്കുന്നത് .കാൻസർ ,ഹൃദയം ,കരൾ എന്നിവയ്ക്ക് അസുഖമുള്ളവർ, പ്രമേഹം പോലെയുള്ള രോഗമുള്ളവർ എന്നിവർ പുറത്ത് പോകാതിരിക്കുന്നതിനു വേണ്ടിയും മറ്റുള്ളവരുമായി ഇടപഴകാതിരിക്കുന്നതിനു വേണ്ടിയുമുള്ള മുൻകരുതലാണിത് .ഇത് 14 ദിവസമാണ്
hot Spot
ഏറ്റവും കൂടുതൽ രോഗം ഉള്ളതായി തെളിഞ്ഞതം രോഗം മറ്റുള്ളവരിലേക്ക് പടരാൻ സാധ്യതയുള്ള പ്രദേശങ്ങളും നിർബന്ധമായും ക്വാറൻ്റെയ് നിൽ പോകേണ്ട ഇടങ്ങളെയുമാണ് പൊതുവിൽ hotspot ൽ പെടുത്തിയിരിക്കുന്നത് .കേരളത്തിൽ കാസർഗോഡും പത്തനംതിട്ട ജില്ലയും ആദ്യം hotspot ൽ ഇടം പിടിച്ചവയാണ് .അതീവ ജാഗ്രത തുടരണം എന്നൊരു മുന്നറിയിപ്പു കൂടി ഉണ്ട് .അതായത് അപകട സാധ്യത കൂടിയ മേഖല
Pandemic ( മഹാമാരി) ഓരോ നൂറു കൊല്ലത്തിന്നിടയിലും ഒരു മഹാമാരിയുണ്ട് എന്നതാണ് അനുഭവം.17 20 ലെ പ്ലേഗ് ,1820 ലെ കോളറ, 1918 ലെ സ്പാനിഷ് ഫ്ലൂ ,ഇപ്പോളിതാ 2020 ൽ കൊറോണയും .എല്ലാ ആളുകൾക്കും ബാധകമായത് എന്നർത്ഥം വരുന്ന Pandemoട എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഉദ്ഭവം .Pandemic ഉം epidemic ഉം വ്യത്യസ്തമാണ് .അതിർത്തികളില്ലാതെ പടരുന്നതാണ് Pandemic എങ്കിൽ പട്ടണത്തിലോ ഒരു ഭാഗത്തോ ഒരു രാജ്യത്തോ പടരുന്നതാണ് epidemic .ഒരേ സമയം ഒരു പാട് രാജ്യങ്ങളിൽ പടരുന്നതും പുതിയ അണുക്കളാൽ ഉണ്ടാകുന്നതും Pandemic ആണ് .epidemic നേക്കാൾ മരണസംഖ്യ കൂടുന്നതും Pandemic ആണ് .
buffer Stock
മാർക്കറ്റിൽ വില വ്യത്യാസം ഉണ്ടാകുമ്പോൾ ( വിലക്കയറ്റം, അല്ലെങ്കിൽ ലഭ്യതക്കുറവ്) ഒരു ഉൽപ്പന്നം എത്ര അളവിൽ കരുതൽ ഉണ്ട് എന്ന് പറയുന്നതാണ് buffer stock.
മൊറട്ടോറിയം
ഒരു പ്രവർത്തനത്തെ താൽക്കാലികമായി വൈകിപ്പിക്കുന്ന രീതി .ബാങ്കുകളുമായി ബന്ധപ്പെട്ടാണ് സാധാരണ ഇതുപയോഗിക്കാറ്.ബാങ്കിൽ നിന്നും ലോൺ എടുത്തവർക്ക് പണം തിരിച്ചടയ്ക്കുന്നതിന് ഇളവാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .കൊറോണക്കാലത്ത് RBI, 3 മാസത്തെ മൊറട്ടോറിയ മാ ണ് പ്രഖ്യാപിച്ചത് .
കമ്യൂണിറ്റി കിച്ചൺ
സമൂഹത്തെക്കുറിച്ചുള്ള ഒരു ബോധം ഭക്ഷണ കേന്ദ്രമാക്കിക്കൊണ്ട് എല്ലാവരിലും ഉണ്ടാക്കുക എന്നതാണ് ഇതിൻ്റെ ആശയം .കോവിഡിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ തുടങ്ങിയ കമ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരുന്നു .ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഭക്ഷണം ആരും ഭക്ഷണം കഴിക്കാതെയുള്ള സാഹചര്യം ഉണ്ടാകരുത് എന്നതായിരുന്നു ലക്ഷ്യം .
Plasma ചികിത്സ
രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്നുള്ള ആൻറിബോഡി ഉപയോഗിച്ച് കോവിഡ് ചികിത്സ നടത്താനുള്ള ആൻറിബോഡി തെറാപ്പി .ICMR ൻ്റെ നുമതി ഇതിനായി കേരളത്തിന് ലഭിച്ചു കഴിഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പുതിയ കൺവാലൻറ് Plasma ചികിത്സ സജ്ജമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം .
സൂപ്പർ അബ്സോർബൻറ്
അണു ബാധയുള്ള സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ശ്രി ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കണ്ടത്തിയതാണിത് .ചിത്ര അക്രിലോസോർബ് സെക്രീഷൻ സോൾഡിഫിക്കേഷൻ സിസ്റ്റം എന്നാണ് യഥാർത്ഥ പേര് .
ജിയോ ഫെൻസിങ്ങ് Software
ക്വാറൻ്റെയ് നിൽ ഉള്ള ആൾ വീട് വിട്ട് പുറത്തിറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്താൽ സൈബർ സെൽ വശമുള്ള Software ആണിത് .മൊബൈൽ ഫോൺ ലൊക്കേഷൻ മനസിലാക്കുകയാണ് ഇതിൽ ചെയ്യുന്നത് .ഉദ്യോഗസ്ഥർക്ക് വിവരം കിട്ടുന്നതോടെ ആരോഗ്യ വകുപ്പും പോലീസും നിർദ്ദേശിച്ചിട്ടുള്ള നടപടികൾ നേരിടേണ്ടി വരും . അറസ്റ്റാണ് ഇതിലൊന്ന് .

സിദ്ധാർത്ഥ്കൃഷ്ണ.കെ
8 A പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം