പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക് ഡൗൺ അപാരത

 
"അമ്മേ, ആ ഹരി അങ്കിളിൻറെ മകൻറെ പേര് കൊറോണ എന്നാണത്രേ".തെങ്ങാപൂള് പോലെയുള്ള ചന്ദ്രൻ ആകാശത്ത് നിൽക്കുമ്പോൾ ഉണ്ടാകാറുള്ള അതേ ശോഭയിലുള്ള ചിരിയുമായി തോണ്ടിതെറിപ്പിക്കുന്ന ഫോണും കയ്യിലെടുത്തു ഈ വാർത്ത അമ്മയുടെ കാതിൽ എത്തിച്ചു. "നീ ഇത് എങ്ങനെ അറിഞ്ഞു" അമ്മയുടെ മറുചോദ്യം. "വാട്സാപ്പിൽ വന്നതാ" അപ്പു പറഞ്ഞു. "നീ ഇതുവരെയും ആ ഫോൺ എടുത്തു വെച്ചില്ലേ?" അമ്മയുടെ കണ്ണിൽ നിന്ന് തീപ്പൊരി ചിതറി."അമ്മേ ഫോൺ എടുത്തു വച്ചാൽ ബോറടിക്കും"അമ്മയുടെ കണ്ണിൽ നിന്ന് പാറിയ തീപ്പൊരിയിലേക്ക് അപ്പു വെള്ളമൊഴിച്ചു ."ഇനി ബോറടിച്ചാൽ നീ എന്നോട് പറ ഞാൻ നല്ല അടി വെച്ചു കൊടുക്കാം" അമ്മ പറഞ്ഞു. "ഇനിയെങ്കിലും ഈ ചളി നിർത്തിക്കൂടെ എത്രകാലമായി" പരിഹാസത്തിനുമേൽ പരിഹാസം കൊണ്ട് അപ്പു ഗ്ലാസ് നിറച്ചു എന്റെ കുട്ടിക്കാലം ഒക്കെ വളരെ രസകരമായിരുന്നു. അമ്മ തൻറെ കുട്ടിക്കാല ഓർമ്മകളിലേക്ക് കാൽ തെറ്റി വീണു .'ഒരിക്കലും തിരിച്ചു കിട്ടുകയില്ല എന്ന് തിരിച്ചറിയാതെ ചിലവാക്കിയ സ്വർഗ്ഗം നിമിഷങ്ങൾ', അമ്മ ചെറിയ സ്വരത്തിൽ ഉരിയാടി .ഇത് അപ്പു കേട്ടു, "ഓ അമ്മ ഫ്ലാഷ്ബാക്കിലേക്ക് പോയി" അപ്പു പറഞ്ഞു. "കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ ഞാൻ പറയുന്നില്ല "അമ്മ പറഞ്ഞു .അപ്പു നേരത്തെ നിറച്ച പരിഹാസ ഗ്ലാസിൽ പരിഹാസം വീണ്ടും ഒഴിച്ചു,അത് നിറഞ്ഞൊഴുകി . "ഇനി എനിക്ക് പറയാൻ വയ്യ" അമ്മ പറഞ്ഞു. "ഞാൻ വെറുതെ പറഞ്ഞതാ അമ്മ കഥ പറയൂ ".ആ എന്നാൽ പറയാം, ഞങ്ങൾക്ക് വീടും സ്ഥലവും ഒരുപോലെയായിരുന്നു, കാരണംഅന്നൊക്കെ കൂട്ടുകുടുംബമല്ലേ കുറേ ആളുകൾ ഉണ്ടാകും കുറെ ആളുകൾ ഉണ്ടാകും. വീട്ടിലിരുന്ന് വക്ക് പൊട്ടിയ സ്ളേറ്റില് പെൻസിൽ കൊണ്ട് ചിത്രം വരയ്ക്കും പാമ്പും കോണിയും കളിക്കും അമ്മൂമ്മ കഥ പറയുന്നത് കേട്ടിരിക്കും ,അന്നൊക്കെ കോക്കാച്ചി എന്ന് പറയുമ്പോൾ നമ്മൾ അടുത്ത് കണ്ട അഞ്ചാം പാതിരാ സിനിമയിലെ വില്ലനെ പോലെയാ സിനിമയിലെ വില്ലനെ പോലെയാണ് അറിയില്ലെങ്കിലും പേടിക്കും അതുപോലെയാണ്. അന്നൊക്കെ രണ്ട് കാരക്ക മിഠായി മാത്രമേ അച്ഛനോ മാമൻ മാരോ കൊണ്ടുവരു്മായിരുന്നുള്ളു അത് കുറെ കഷണങ്ങളാക്കി വായിലിട്ട് മാവിൻകൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്ന് ആടുമ്പോൾ കഴിക്കും നല്ല രസമാണ്. "കാരക്ക മിഠായി അതെന്താ?" അപ്പുവിന്റെ മനസ്സിൽ വിരിഞ്ഞ സംശയം എന്ന പൂവിനെ അധികം ആയുസ്സുണ്ടായിരുന്നില്ല അത് അവന്റെ വായിലൂടെ കൊഴിഞ്ഞു ."എന്താണ് അമ്മേ ഈ കാരക്ക മിഠായി"? നീ പറയാറില്ലേ 'കടിച്ചാ പറച്ചി ' അത് തന്നെ .അമ്മയുടെ മറുപടിക്ക് ശേഷം അമ്മ തുടർന്നു "അങ്ങനെ മാവിൽ ഊഞ്ഞാലാടുമ്പോൾ വീഴുന്ന മൂവാണ്ടൻ മാങ്ങ കഴിക്കും.അന്നൊക്കെ കേരളത്തിലെ പ്രകൃതി എന്ന് പറഞ്ഞാൽ മതി ആമസോണിലെ പോലെ നല്ല ഹരിതാപവും പച്ചപ്പും ഉണ്ടായിരിന്നു , എന്തുണ്ടായാലും പ്രകൃതി നമ്മുടെ ഒപ്പം ഉണ്ടാകുമായിരുന്നു .അന്നൊക്കെ എന്ത് രോഗം വന്നാലും പ്രഥമ ഡോക്ടർ അമ്മയും മരുന്ന് മുറ്റത്തെ തുളസിയും കിണറ്റിൻ കരയിലെ പനിക്കൂർക്കയും ആണ് ,പിന്നെ പറമ്പിൽ കൃഷി ചെയ്ത പച്ചക്കറികളും ഇലക്കറികളും ഒക്കെ കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടി ഉണ്ടാകും. അന്നൊക്കെ കുത്തിവെപ്പും ഉണ്ടായിരുന്നു ഇത് രണ്ടും ചേർന്ന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും, കൂടാതെ നന്നായി ശുദ്ധജലം ലഭിച്ചിരുന്നു. പിന്നെ ഒരു വിധത്തിലുമുള്ള മലിനീകരണവും ഉണ്ടായിരുന്നില്ല .ശരിക്കും ദെയ്‌വത്തിന്റെ സ്വന്തം നാട് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ കലർന്ന ദൈവത്തിൻറെ സ്വന്തം നാട് തന്നെ. അന്നൊന്നും ഗവേഷണം ഇത്രേയധികം ഇത്രയധികം വികസിച്ചിട്ടില്ല അതുകൊണ്ടുതന്നെ രോഗം അധികം ആകാനുള്ള സാധ്യത കൂടുതലായിരുന്നു .എന്നിട്ടും നമ്മുടെ നാട്ടിൽ ഒന്നും സംഭവിച്ചില്ല കാരണംഈ മൂന്ന് ഘടകങ്ങളാണ്;പ്രകൃതി,ശുചിത്വം ,രോഗപ്രേതിരോധം എന്നിവ . ഹാവൂ... നല്ലൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കഴിഞ്ഞ പോലെയുണ്ട്, അമ്മ പറഞ്ഞത് തള്ള് ആയിരുന്നെങ്കിലും നല്ല രസമുണ്ടായിരുന്നുഅപ്പു പറഞ്ഞു .നീ എന്താ പറഞ്ഞത് തള്ളാണെന്നോ നിന്നെ ഞാൻ... "അമ്മേഎന്നാൽ ഞാൻ അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ കളിക്കട്ടെ ?"അപ്പു ചോദിച്ചു . വേണ്ട... അമ്മ ഇടറാത്ത ശബ്ദത്തിൽ പറഞ്ഞു ."ഈ ലോക്കഡോൺ കാലത്ത് മക്കളെ പുറത്തുവിടാത്ത അമ്മയാണ് യഥാർത്ഥ സൂപ്പർഹീറോ, അമാനുഷികമായ കാര്യങ്ങൾ അല്ല മാനുഷികമായ കാര്യങ്ങളാണ് നിങ്ങളെ സൂപ്പർ ഹീറോ ആക്കുന്നത് ,അപ്പുവിന്റെ ഈ തമാശ കേട്ട് വന്ന അനിയത്തി ചക്കി പറഞ്ഞു :-എന്താ ഏട്ടാ തമാശയാണോ ?അപ്പോൾ അപ്പു :-ഞങ്ങളുടെ ചക്കി നിങ്ങളുടെ മാളവിക ,ഇത് കേൾക്കേണ്ട താമസം അവർ തമ്മിൽ വഴക്കായി ,അവർ മുറ്റത്തേയ്ക്ക് ഓടി ,വഴക്കിനിടയിൽ അപ്പു വീണു ,കാൽമുട്ട് പൊട്ടി ചോരയൊലിച്ചു ,അമ്മ ശബ്‌ദം കേട്ട് വന്നപ്പോൾ അപ്പു കരയുന്നു,അമ്മ ഡെറ്റോൾ ഉപയോഗിച് ആ പരിക്ക് വൃത്തിയാക്കി,അവരോട് ഹാൻഡ്‌വാഷ് ഉപേയാഗിച് കൈകൾ കഴുകാൻ പറഞ്ഞു അതിനു മുൻപ് അമ്മ തന്നെ കൈകൾ കഴുകി കാണിച്ചു കൊടുത്തു .അവർ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴതാ അപ്പുവിന്റെ അച്ഛൻ വരുന്നു അവർ എല്ലാവരും അച്ഛനോട് ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈകൾ കഴുകാൻ പറയുന്നു .എന്നിട്ട് അവർ ഒരുമിച്ച് പറഞ്ഞു Break the chain .

അഭിഷേക്
8 C പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത