പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അറിയാൻ


ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌.മനുഷ്യർ പ്രകൃതിയോടു കാണിച്ച ക്രൂരതയുടെ ഫലമാണ് ഇന്ൻ നമ്മൾ അനുഭവിക്കുന്ന എല്ലാ പ്രകൃതി ദുരന്തങ്ങളും.പ്രകൃതി നമ്മോട് പറയാതെ പറയുന്ന കാര്യമാണ് നമ്മൾ ഒരു മനുഷ്യൻ മാത്രമാണ്എന്ന സത്യം.തിരക്കേറിയ ജീവിതത്തിൽ നിന്ന് നമ്മൾ ഇന്ന് തിരക്കില്ലാത്ത ജീവിതത്തിലേക്ക് മാറി.പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ ശ്രമിക്കുന്നു,പഠിക്കുന്നു.എല്ലാ പ്രതിസന്ധികളിലും നമുക്കുവേണ്ടി ,നമ്മോടുകൂടി നിന്ന് രാവുംപകലും ഊണും ഉറക്കവുമില്ലാതെ പോരാടുന്ന എല്ലാ സുമനസുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ വേനലവധിക്കാലം പാട്ടുപാടിയും ചിത്രംവരച്ചും കളിച്ചുംചിരിച്ചും വീടിനുള്ളിൽ ഒരു ആഘോഷമാക്കിമാറ്റാം.വീടുംപരിസരവും വൃത്തിയാക്കി വ്യക്തിശുചിത്വത്തോടെ കഴിയാം.പ്രകൃതിയെ സംരക്ഷിക്കാൻവേണ്ടി നമുക്കു കഴിയുന്ന രീതിയിൽ എല്ലാ പ്രവർത്തനങ്ങളും ചെയ്യാം.ചെറിയ പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും ഒരുക്കാം. പ്രകൃതിയിൽ നിന്ന് വേണ്ടതുമാത്രം സ്വീകരിക്കുകയും പ്രകൃതിയെ നശിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മൾ എപ്പോഴും ഓർത്തിരിക്കണം.പ്രകൃതി ഇല്ലെങ്കിൽ നമ്മളും ഇല്ല എന്നകാര്യം എപ്പോഴും മനസ്സിൽ ഉണ്ടാകണം.കുട്ടികളായ നമുക്ക് പ്രകൃതി സംരക്ഷണത്തിന് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയും.പ്രകൃതിയെ സ്നേഹിക്കുവാനും പരിസ്ഥിതിയെ മനസ്സിലാക്കുവാനും പഠിക്കണം.എങ്കിൽ നമുക്ക് എപ്പോഴും സന്തോഷത്തോടെ സുഖമായി ജീവിതത്തിൽ വിജയംകൈവരിക്കാൻ കഴിയും.

യാദവ് ജ്യോതിഷ്കുമാർ
5 പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം