പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
 രോഗ പ്രതിരോധം

കുറച്ച് ദിവസങ്ങളായി നമ്മൾ കോവിഡ്-19 എന്ന വൈറസിന്റെ ഭീതിയിൽ കഴിയുന്നു. ഒരുപാട് ഉത്പന്നങ്ങളുടെ ആസ്ഥാനമായ ചൈന എന്ന രാജ്യത്തിൽ നിന്നും ലോകമാകെ വ്യാപിച്ച ഒരു വൈറസാണ് കോവിഡ്-19. അല്ലങ്കിൽ കൊറോണ ചൈന എന്ന രാജ്യത്തെ ജനങ്ങൾ കഴിക്കുന്ന പക്ഷികളിൽ നിന്നും മറ്റു മൃഗങ്ങളിൽ നിന്നുമാണ് കോവിഡ്-19 ഉത്ഭവിച്ചത്. അവിടെ നിന്നും ജനങ്ങൾ നറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിച്ചതുമൂലം ലോകമാകെ കോവിഡ്-19 വ്യാപിച്ചു. കോവിഡ്-19 നമ്മിൽ പ്രവേശിക്കതിരിക്കാൻ ആരോഗ്യപ്രവർത്തകർ നമുക്ക് നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകുക. അനാവശ്യമായി കാകൾ മൂക്കിലോ കണ്ണിലോ തൊടാതിരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് മറയ്ക്കുക. മറ്റുള്ളവരുമായി അടുത്തിടപെടരുത്. ൊരു മീറ്റർ അകലം പാലിക്കുക. ആൾക്കൂട്ടത്തിൽ പോകാരിരിക്കുക. പുറത്തുപബോയി വന്നാലുടൻ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാലുടൻഹെൽത്ത് സെന്ററുമായി ബന്ധപ്പെടുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. നമ്മുടെ ശരീരത്തിലെ ഇരുമ്പ് , കാത്സ്യം എന്നിവ കൂടുമ്പോൾ നമുക്ക് രോഗപ്രതിരോധ ശക്തി ലഭിക്കും. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് നമുക്ക് കൂടുതൽ വേണ്ടത് രോഗപ്രതിരോധശക്തിക്ക് ഒപ്പം ശുചിത്വവും. ഇവ രണ്ടും മതി കൊറോണയെ തകർക്കാൻ. കൊറോണ വൈറസ് എന്ന് കേൾക്കുമ്പോൾ വേണ്ടത് ഭയമല്ല ജാഗ്രതയാണ്

എൽബിൻ സെഞ്ചിനോസ്
8 എഫ് പയസ് ഗേൾസ് ഹൈസ്ക്കൂൾ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം