പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി മാതാവും കൊറോണ വൈറസും

Schoolwiki സംരംഭത്തിൽ നിന്ന്
      പ്രകൃതി മാതാവും കൊറോണ വൈറസും

ഒരമ്മ തന്റെ മക്കളെ പരിപാലിക്കുന്നതു പോലെ തന്നെയാണ് പ്രകൃതി ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും പരിപാലിക്കുന്നത്. ചോദിക്കുന്നതെല്ലാം കൈനിറയെ നൽകുന്ന സ്നേഹനിധിയായ അമ്മയാണ് പ്രകൃതി. എന്നിരുന്നാലും പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് അവകാശപ്പെടുന്ന മനുഷ്യൻ ഈ അമ്മയെ, പ്രകൃതിയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച.

ഈ കൊറോണക്കാലം നമ്മൾ എത്ര മാത്രം പ്രകൃതിയെ മലിനമാക്കി എന്ന് മനസ്സിലാക്കി തന്നു. വ്യക്തി ശുചിത്വം പോലെ പ്രകൃതിയുടെ ശുചിത്വവും വിലപ്പെട്ടതാണ് എന്ന വസ്തുത നമ്മൾ അംഗീകരിച്ചേ മതിയാവൂ. എങ്കിലും ഒരു ചോദ്യം ഈ സമയത്ത് ഏറെ പ്രസക്തമാകുന്നു. ഈ പ്രകൃതിയെ മലിനമാക്കുന്നത്, സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയല്ലേ. ഇതിനുത്തരം ആർക്കും നിസംശയം പറയാം, അതേ മനുഷ്യരായ നമ്മൾ തന്നെ.

ഇതിനുദാഹരണം ഈ കൊറോണക്കാലം നമുക്ക് വ്യക്തമാക്കി തന്നു. കൊറോണ വൈറസ് കാരണമുള്ള ലോക്ഡൗണിന് മുമ്പ് നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ എയര ക്വാളിറ്റി 300ന്റേ യും 400ന്റേയും ഇടയിലായിരുന്നു. അതായത് അവിടെയുള്ള വായു ശ്വസിച്ചാൽ മാരകമായ ശ്വാസസംബന്ധമായ അസുഖങ്ങൾ പിടിപ്പെടാൻ ഴളരെയേറെ സാധ്യതയുണ്ട്.

എന്നാൽ ഈ ലോക്ഡൗൺ കാലത്ത് മനുഷ്യർ പുറത്തിറങ്ങാതിരുന്നപ്പോൾ , വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്നപ്പോൾ ഡൽഹിയുടെ എയർ ക്വാളിറ്റി ശരാശരി 140ആയി കുറഞ്ഞു.ഇത് മനുഷ്യൻ കാരണം പ്രകൃതി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവുകോൽ വ്യക്തമാക്കുന്നു

സുഗതകുമാരി എഴുതിയ കാവു തീണ്ടല്ലേ എന്ന പുസ്തകം തീർച്ചയായും ഈ കാലത്ത് നമ്മൾ വായിച്ചിരിക്കേണ്ട ഒന്നാണ്. പ്രകൃതിക്കെതിരേയുള്ള മനുഷ്യന്റെ പ്രവൃത്തി തുടർന്നാൽ അധികം വൈകാതെ തന്നെ ഈ പ്രപഞ്ചം ഇല്ലാക്കും. പ്രപഞ്ചം നിലനിർത്താൻ എന്തെങ്കിലും ചെയ്യണമെങ്കിൽ ഇപ്പോൾ തന്നെ ചെയ്യണം.

ഇന്ന് നമ്മുടെ പ്രകൃതി പൂർണ്ണമായും സുരക്ഷിതമല്ല. അതിനുദാഹരണമാണ് കേരളം നേരിട്ട നിപ്പ വൈറസും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസും. ഇനിയും ഭാവിയിലേക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും, തീർച്ചയായും നേരിടേണ്ടി വരും.

എങ്കിലും ഇപ്പോൾ നമ്മൾ ഒന്നു ശ്രമിച്ചാൽ ഇനിയും ഇതുപോലുള്ള ദുരന്തം ഒഴിവാക്കാൻ നമുക്കു കഴിയും, അല്ലെങ്കിൽ കഴിയണം. അതിന് ആദ്യം നമ്മൾ പ്രകൃതിയെ അറിയണം, ആ അമ്മയുടെ സ്നേഹവും കാരുണ്യവും തിരിച്ചറിയാൻ ശ്രമിക്കണം.

അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായാൽ നമുക്ക് ഒരിക്കലുും പ്രകൃതിയെ ഉപദ്രവിക്കാൻ കഴിയില്ല, സ്നേഹിക്കനേ കഴിയൂ. പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഒരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ്. ഈ വസ്തുത മനസിലാക്കി ഇനി എങ്കിലും പ്രകൃതിയെ മലിനമാക്കാപിരിക്കാൻ ശ്രമിക്കാം. മാലിന്യ മുക്തമായ ഒരു മനോഹരമായ പ്രപഞ്ചത്തെ നമുക്ക് വാർത്തെടുക്കാം. ഈ കൊറോണകാലത്തും അതിനെ അതിജീവിക്കാൻ നമ്മളെ സഹായിക്കുന്ന പ്രകൃതി മാതാവിനെ തൊഴുകൈയോടെ നമിക്കാം

മറീന സജി
9 ഡി പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ