പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മിടുക്കനായ കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മിടുക്കനായ കുട്ടി

നാലാം ക്ലാസിലെ ക്ലാസ് ലീഡറാണ് മനു .അവൻറ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ഉണ്ടെന്നും പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം വന്നില്ല .ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ അനു ആണെന്ന്എല്ലാവ്ർക്കു മനസിലായി .ക്ലാസ് ലീഡർ മനു അനുവിൻ്റടുത്ത്‌ ചെന്ന് എന്താ ഇന്ന് പ്രാർത്ഥനക്ക് വരാതിരുന്നേ എന്ന് ചോദിച്ചു.അനു മറുപടി പറയാൻ ഒരുങ്ങിയതും അധ്യാപകൻ ക്ലാസിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.
 അധ്യാപകൻ മനുവിനോട് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരാതിരുന്നത് എന്ന് ചോദിച്ചു. മനു അനു ഒഴിച്ച് ബാക്കി എല്ലാവരും വന്നിരുന്നു എന്ന് പറഞ്ഞു. അധ്യാപകൻ അനുവിനോട് മനു പറഞ്ഞത് സത്യമാണോ എന്ന് ചോദിച്ചു .അനു അതെ എന്ന് പറഞ്ഞു. അധ്യാപകൻ അനുവിനോട് എന്തുപറയും എന്നറിയാൻ കുട്ടികളെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു .അവനെ നോക്കി കുട്ടികളെല്ലാം ഇന്ന് എന്തായാലും അവന് ശിക്ഷ കിട്ടുമെന്ന് ചിന്തിച്ച് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു .കാരണം അവർക്ക് അനുവിനെ അത്ര ഇഷ്ടമല്ലായിരുന്നു. അനു മിടുക്കനായിരുന്ന്.ഇതുവരെ അവനു അടി കിട്ട്ടിയിരുന്നില്ല . അധ്യാപകൻ അനുവിനോട് പറഞ്ഞു: നോക്ക് അനു, തെറ്റ് ആര് ചെയ്താലും ശിക്ഷ അനുഭവിച്ചിരിക്കണം. അതിന് മുമ്പ് നീ എന്ത് കൊണ്ടാണ് പ്രാർത്ഥനക്ക് പോവാതിരുന്നത് എന്ന് പറയൂ. അനു പറഞ്ഞു: സർ ഞാൻ എന്നത്തേയും പോലെ നേരത്തെ തന്നെ ക്ലാസിൽ എത്തിയിരുന്നു. അപ്പോഴേക്കും ബാക്കി ഉള്ളവരെല്ലാം പ്രാർത്ഥനക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചത് .ക്ലാസ് റൂം മുഴുവൻ വൃത്തികേടായി കിടക്കുകയായിരുന്നു. കീറിയ കടലാസ് കഷണങ്ങൾ അവിടവിടായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഇന്ന് ഇത് വൃത്തിയാക്കേണ്ട കുട്ടികൾ വൃത്തിയാക്കാതെ പ്രാർത്ഥനക്ക് പോയി എന്ന് എനിക്ക് മനസിലായി.അതിനാൽ ഞാൻ ക്ലാസ്റും വൃത്തിയാക്കാൻ തീരുമാനിച്ചു. വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അവരുടെ ജോലി ഇന്ന് ഞാൻ എന്തിനാണ് ചെയ്തത് എന്ന് സാർ ചോദിക്കുമായിരിക്കും. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാം എന്നാണ് എനിക്ക് തോന്നുന്നത്. മാത്രവുമല്ല സാർ ഞങ്ങൾക്ക് ശുചിത്വത്തെ കുറിച്ച് പഠിപ്പിച്ചു തന്നിരുന്നില്ലേ. വൃത്തിയുള്ള അന്തരീക്ഷം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല അറിവ് സമ്പാദിക്കാൻ കഴിയുകയുള്ളൂ എന്ന് .അപ്പോൾ ഇന്ന് ക്ലാസ് റൂം വൃത്തിയാക്കിയില്ലെങ്കിൽ എങ്ങനെ നമുക്ക് അറിവ് നേടാനാവും. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞൻ തയ്യാറാണ്. അധ്യാപകൻ അനുവിനോട് പറഞ്ഞു: അനൂ...' നീ എന്റെ വിദ്യാർത്ഥിയായതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ പോലെ ഇവിടെയുള്ള ഓരോരുത്തരും ചിന്തിക്കുകയാണെങ്കിൽ നമ്മുടെ സ്കൂൾ മാത്രമല്ല നമുക്ക് ഈ ലോകം തന്നെ വൃത്തിയുള്ളതും ശുചിത്വ പൂർണവുമാക്കാം. നീ പുതുതലമുറക്ക് അഭിമാനമാണ്. അന്ന് തൊട്ട് അവന്റെ കൂട്ടുകാർ അവനോട് കൂട്ട് കൂടുകയും അവനോടൊന്നിച്ച് സ്കൂളും പരിസരവും വൃത്തിയാക്കാനും അതിലൂടെ നല്ല അറിവ് സമ്പാദിക്കാനും ശ്രദ്ധിച്ചു.
 

നജ ഫാത്തിമ കെ
4 എ ജി എച്ച്.ഡബ്ല്യൂ.എൽ.പി. സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ