പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒറ്റപ്പെടൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടൽ


പാറിപ്പറക്കും കിളികളായിരുന്നൂ നാം
കൂട്ടിലകപ്പെട്ട തത്തയെപ്പോലെയായ നേരമിത്
ഉറ്റവരെ കാണാതെ ഉടയവരെ കാണാതെ
പലരും ഇന്ന് ഒറ്റപ്പെട്ടിരിക്കുന്നു

ആളുകളൊഴിയാത്തവെറും മാളുകൾ
അമ്പലങ്ങൾ പള്ളി ദേവാലയങ്ങളും
എല്ലാം ഇന്ന് ഒറ്റപ്പെട്ടൂ കിടക്കുന്നു
എവിടെയും ശൂന്യത ഏകാന്തത

നാട്ടി൯ പുറത്തെ കളി മൈതാനങ്ങളും
അങ്ങാടിപ്പീടികയിലെ കവലകളും
നിരത്തുകളും ഇടവഴികളും
എല്ലം ശൂന്യം
ദേശ സുരക്ഷയ്ക്കും ജന സുരക്ഷയ്ക്കും
പോരാടുന്ന ദൈവത്തിൻ മാലാഖമാർ
തൻ കുടുംബത്തെ വിട്ട് ഒറ്റപ്പെട്ടിരിക്കുന്നു

ബാധ്യതകളേറെ ചുമലിലേറ്റി
കുടുംബത്തെ കാക്കാൻ നാടിനെ കാക്കാ൯
മറുദേശങ്ങളിലേക്ക് പോയവർ അവർ
അവരും കിടക്കുന്നു ഒറ്റപ്പെട്ടിരിക്കുന്നൂ

എവിടെയും ശൂന്യം എങ്ങും ഏകാന്തത
ദൈവമെ നിൻ കരങ്ങളിലാണ് നാടിൻ പ്രതീക്ഷകൾ

ഷസ ഫാത്തിമ .കെ.എ
2 എ ജി.എച്ച്.ഡബ്ല്യൂ.എൽ.പി.സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത