പഞ്ചായത്ത് ഗവ. എൽ. പി. എസ്. പുല്ലംപാറ/അക്ഷരവൃക്ഷം/ഏഴിലം പാല

Schoolwiki സംരംഭത്തിൽ നിന്ന്
ഏഴിലം പാല
 ഒത്തിരി കാലം മുന്പു നടന്ന ഒരു സംഭവമാണ്.സുന്ദരമായൊരു ഗ്രാമം.വളരെ നല്ലവരായ ഗ്രാമവാസികൾ.ഈ ഗ്രാമത്തിൽ ഉണ്ണീരി എന്നൊരാൾ താമസിച്ചിരുന്നു.അത്യാഗ്രഹിയും മറ്റുള്ളവരോട് മോശമായി പെരുമാറുന്നവനുമായിരുന്നു ഉണ്ണീരി.പ്രത്യേകിച്ച് സ്ത്രീകളോട്.രാത്രികളെ അയാൾ ഭയപ്പെട്ടിരുന്നു. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന ചെറിയ ശബ്ദങ്ങൾ പോലും അയാളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.പകൽ സമയങ്ങളിൽ അയാൾ മറ്റുള്ളവരെ കളിയാക്കി നടക്കും.രാത്രിയായാൽ വീടിനുവെളിയിൽ ഇറങ്ങില്ല.അങ്ങനെയിരിക്കെ ഒരുനാൾ ആ ഗ്രാമത്തിലേക്ക് സുന്ദരിയായ ഒരു പെൺകുട്ടി താമസത്തിനു വന്നു.ആ കുട്ടിയേയും പരിഹസിക്കുക എന്നത് ഉണ്ണീരിയുടെ വിനോദമായി മാറി.നാട്ടുകാർക്ക് ഉണ്ണീരിയെക്കൊണ്ട്പൊറുതിമുട്ടി.ഒരു ദിവസം രാത്രി ഉണ്ണീരിക്ക് അത്യാവശ്യമായി പുറത്തേക്ക് പോകേണ്ടിവന്നു.ഭയത്തോടെ നടന്നുനീങ്ങിയ ഉണ്ണീരി വഴിയരികിൽ നല്ക്കുന്ന ഒരു സ്ത്രീരൂപത്തെ കണ്ടു.സുന്ദരിയായ ആ പെൺകുട്ടി.ഉണ്ണീരി അവളുടെ അടുത്തേക്കു നടന്നു.ഉണ്ണീരി അടുത്തെത്തിയതും ആ സുന്ദരിക്കുട്ടി ഒരു ഭീകര രൂപമായി മാറി.പിന്നെ നടന്നതൊന്നും ഉണ്ണീരിക്ക് ഓർമയില്ല.ആ സംഭവത്തിനുശേഷം ഉണ്ണീരി ആരേയും ശല്യപ്പെടുത്തിയിട്ടില്ല.
സാധിക.എസ്
4 A ഗവ.എൽ.പി.എസ്.പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ