പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/അമ്മുവിന്റെ മരുന്ന്
അമ്മുവിന്റെ മരുന്ന്
ഒരു ദിവസം അമ്മു സ്കൂളിൽ നിന്ന് തിരിച്ച് വരുമ്പോൾ അപ്പൂപ്പൻ മുറ്റത്ത് തിരക്കിട്ട പണിയിലായിരുന്നു. അമ്മു ചോദിച്ചു എന്താ അപ്പൂപ്പാ ഇത്ര വലിയ പണി? അപ്പൂപ്പൻ പറഞ്ഞു മോളേ മഴക്കാലം വരാൻ പോവുകയല്ലേ അതിനുമുമ്പ് വീടും പരിസരവും വൃത്തിയാക്കാമെന്ന് കരുതി. അതിന് നമ്മുടെ വീടും പരിസരവും വൃത്തിയായി ആണല്ലോ കിടക്കുന്നത് മുറ്റത്തേക്ക് നോക്കി കൊണ്ട് അമ്മു പറഞ്ഞു. അപ്പൂപ്പൻ അവളെയും കൂട്ടി കൊണ്ട് വീടിന്റെ പിറകിലേക്ക് പോയി. അമ്മൂ, നോക്കിക്കേ ഇത് കണ്ടോ? അമ്മു അവിടെയെല്ലാം നോക്കി, അമ്മ അടുക്കളയിൽ നിന്നും കൊണ്ടിട്ട ചിരട്ടകൾ അനിയൻറെ പൊട്ടിയ കളിപ്പാട്ടങ്ങൾ ഒഴിഞ്ഞ പെയിൻറ് ടിന്നുകൾ തുടങ്ങിയ പല സാധനങ്ങളും ചിതറിക്കിടക്കുന്നു. ദേ കണ്ടോ ഇങ്ങനെ നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന ചെറിയ ചെറിയ സാധനങ്ങളാണ് കൊതുകുകളുടെ വാസസ്ഥലമായി തീരുന്നത്. മഴ പെയ്യുമ്പോൾ കൊതുക് ഇവയിലൊക്കെ മുട്ടയിട്ട് പെരുകുകയും ഇത്തരത്തിൽ പെരുകുന്ന കൊതുകുകൾ പല രോഗങ്ങൾക്കും കാരണമായിത്തീരുകയും ചെയ്യും അതുകൊണ്ട് നമ്മൾ ഇങ്ങനെയുള്ള വസ്തുക്കളെല്ലാം വെള്ളം കെട്ടി നിൽക്കാൻ പറ്റാത്ത വിധത്തിൽ വയ്ക്കണം. ഇത്രയും പറഞ്ഞ് അപ്പൂപ്പൻ അവയെല്ലാം കമിഴ്ത്തി വെച്ചു. അമ്മുവും അപ്പൂപ്പനും കൂടി വീട്ടിനകത്തേക്ക് പോയി അവിടെ അമ്മ പലഹാരങ്ങൾ എടുത്തു വെച്ചത് കണ്ടപ്പോൾ അമ്മു പെട്ടെന്ന് കഴിക്കുവാനായി ടേബിളിന് അരികിലേക്ക് പോയി. പെട്ടെന്ന് അപ്പൂപ്പൻ പറഞ്ഞു നീ പുറത്തു പോയിട്ട് പലയിടത്തും തൊട്ടിട്ടുണ്ടാവും അങ്ങനെയാണെങ്കിൽ രോഗാണുക്കൾ നിന്റെ കൈകളിൽ പറ്റിയിട്ടുണ്ടാവില്ലേ? കൈ കഴുകാതെ ആഹാരം കഴിച്ചാൽ അവ വയറ്റിലെത്തി രോഗമുണ്ടാക്കും അതുകൊണ്ട് കൈകൾ സോപ്പിട്ട് കഴുകിയതിനുശേഷം മാത്രമേ ആഹാരം കഴിക്കാവൂ. ഇത് കേട്ട് അമ്മു പറഞ്ഞു എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം. അമ്മു കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ പാല് കുടിക്കാൻ കൊടുത്തു. എനിക്ക് പാല് വേണ്ട ഞാൻ കുടിക്കില്ല എന്ന് പറഞ്ഞു അമ്മു കരയാൻ തുടങ്ങി. ഇത് കേട്ട് അപ്പൂപ്പൻ പറഞ്ഞു എല്ലാ ആഹാരത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. പാലും പഴവർഗങ്ങളും പച്ചക്കറികളും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. എങ്കിലേ നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യം ഉണ്ടാവുകയുള്ളൂ. അപ്പൂപ്പാ നല്ല ആരോഗ്യമുണ്ടെങ്കിൽ അസുഖം വരാതിരിക്കുമോ? അമ്മു ചോദിച്ചു. അതുമാത്രമല്ല അസുഖം വരാനുള്ള സാഹചര്യങ്ങൾ നമ്മൾ ഒഴിവാക്കുകയും വേണം അപ്പൂപ്പൻ മറുപടി നൽകി. അപ്പൂപ്പാ അത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ അമ്മു ആകാംഷയോടെ ചോദിച്ചു. അതോ ഞാൻ പറഞ്ഞു തരാം ആർക്കെങ്കിലും പകരുന്ന രോഗം ഉണ്ടെങ്കിൽ അത് മാറുന്നത് വരെ അവരുടെ അടുത്ത് പോകാതെ ഇരിക്കണം, ആവശ്യമില്ലാത്ത ആശുപത്രി സന്ദർശനം ഒഴിവാക്കണം, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായ തൂവാലകൊണ്ട് മറയ്ക്കണം, രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം, രോഗം വന്നാൽ സ്വയം ചികിത്സിക്കാതെ ഉടൻ വൈദ്യസഹായം തേടണം അങ്ങനെ പലതുമുണ്ട് അപ്പൂപ്പൻ പറഞ്ഞു. അതുകൊണ്ട് ഇങ്ങനെയുള്ള രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് പലവിധ അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും അമ്മുവിന് മനസ്സിലായോ അപ്പൂപ്പൻ ചോദിച്ചു. അതേ അപ്പൂപ്പാ എനിക്ക് മനസ്സിലായി നമ്മുടെ കയ്യിലുള്ള ഏറ്റവും നല്ല മരുന്നാണ് രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്ന് എനിക്ക് മനസ്സിലായി. മിടുക്കി ഇനി അമ്മു പോയി കളിച്ചോളൂ അപ്പൂപ്പൻ പറഞ്ഞു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ