ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/മാറ്റിടാം ശീലങ്ങളെ

മാറ്റിടാം ശീലങ്ങളെ

മാറ്റിടാം ശീലങ്ങളേ
വരിക വരിക കൂട്ടരേ....
പടരുമീ മഹാമാരിയെ പിഴുതെറിയുന്ന
     വേളയായി
മാറ്റണം നമ്മുക്കീ ശീലങ്ങളേ.....
മറന്നുപോയൊരീ ശുചിത്വശീലങ്ങളേ

ഒത്തൊരുമിച്ച് ശുചിയാക്കാം നമ്മുക്കീ നാടും
          പരിസരവും
ആരോഗ്യ ശുചിത്വവും ശീലമാക്കാം
കുളിക്കണം രണ്ടുനേരവും, വൃത്തിയായി
സൂക്ഷിക്കമീ കൈകാലുകളും

കൂട്ടിയിടുന്ന മാലിന്യങ്ങൾ നീക്കിയീ
ധന്യമാം മണ്ണിനെ വാരിപ്പുണർന്നീടാം...

വിഷമയമാകുമീ ആഹാരത്തെ
    ദൂരേക്കെറിഞ്ഞിടാം...

നട്ടുനനച്ചു വളർത്തിടാം ഓരോ
പുതുനാന്പും നാളത്തെ ഭക്ഷണമായിടട്ടേ...

പരസ്പരം അകന്നീടാം ഒറ്റ മനസ്സോടെ
       നീങ്ങിടാം...
നിശബ്ദനാമീ നീരാളിയെ, കോവിഡെന്ന
കൊലയാളിയെ, മുഖാവരണങ്ങളും
കൈയ്യുറകളുമണിഞ്ഞ് നീക്കിടാമീ
മർത്ത്യഭൂവിൽ നിന്നുമെന്നേക്കുമായീ

 

വൈഗാ എം ആർ
3 എ ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത