ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ.......

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

നമ്മുടെ ജീവിതം മാറ്റി മറിച്ചൊരു.
ഒരു വില്ലനാം വൈറസ് കൊറോണ.
പണമല്ല ഭൂമിയിൽ വലുത് എന്നോർക്കുക.
പിണമായി വീഴുന്ന മനുഷ്യർ.
 ഭക്ഷണമില്ലാതെ അലയുന്നു പലരും.
ഭിക്ഷ എടുക്കുന്നു ഭൂവിൽ.
പ്രകൃതിയെ നോവിച്ച് നോവിച്ച് .
 സ്വാർത്ഥൻ മാരായി ജീവിച്ചവർ.
പുറത്തിറങ്ങാൻ ആകാതെ വീടുകളിൽ.
വെറുതെയിരുന്നു സമയം പോകുന്നു.
അവനവൻ ചെയ്തതിനു ഫലം.
അവനവൻ തന്നെ അനുഭവിക്കണം.
ഇനിയെങ്കിലും ആ ബോധം ഉണ്ടാകാൻ.
കൊറോണയിലൂടെ കഴിഞ്ഞാൽ നന്ന്.
 ഒത്തൊരുമയോടെ കോറോണയെ തുരത്തി.
സ്നേഹത്തോടെ നമുക്ക് വർദ്ധിക്കാം.
മനുഷ്യനും മനുഷ്യനും മാത്രമല്ല.
പ്രകൃതിയും സകലതും.
നമ്മുടെ സ്നേഹ വലയത്തിൽ ആകട്ടെ.
ദൈവവും ദൈവത്തിന്റെ സ്വന്തം നാടും സന്തോഷിക്കട്ടെ.....

സജീഷ്. S
6 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത