നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ സുന്ദരിയുടെ കൊറോണ കാല കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിയുടെ കൊറോണ കാല കാഴ്ചകൾ

സുന്ദരി രാവിലെ എഴുന്നേറ്റു ചുറ്റും നോക്കി. ഇന്ന് എല്ലാ ദിവസവും പോലെയല്ല ഒരു മാറ്റം എല്ലാവർക്കും ഉണ്ട്. ഏതായാലും നോക്കാം അവൾ പറന്ന് ഒരു വീടിന്റെ അടുത്ത് അടുക്കള ഭാഗത്ത് എത്തി. കാ.... കാ... എന്നു കരഞ്ഞു. എല്ലാ ദിവസവും പോ... കാക്കേ എന്ന് പറഞ്ഞ് ആട്ടിയോടിക്കുന്ന മനുഷ്യർക്ക് ഇന്ന് എന്തു പറ്റി.?<
അപ്പോഴാണ് ഗോമതി കാക്കയുടെ വരവ്. ഗോമതികാക്ക: അല്ല സുന്ദരി നീ എന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നത്<
സുന്ദരി കാക്ക: ഹൊ! എന്തു പറയാനാണ്. ലോകം മുഴുവനും കൊറോണ എന്ന രോഗമാണ് ഇത് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് പോലും. എന്തോ ഒരു വൈറസാണ് ഈ രോഗം പരത്തുന്നത്. ആ കിട്ടി കിട്ടി "കോവിഡ് 19".<
ഗോമതികാക്ക: അല്ല സുന്ദരി നിനക്ക് ഇതൊക്കെ എങ്ങനെ മനസ്സിലായി?. <
സുന്ദരി കാക്ക: ഓ അതോ അത് ഇവിടുത്തെ കുട്ടികൾ പത്രം വായിക്കുന്നതു കേട്ടതാ. <
ഗോമതികാക്ക: വാ ഏതായാലും ഒന്നു പറന്ന് ചുറ്റിയടിച്ചു വരാം. <
സുന്ദരി കാക്ക പറന്നുപോകു൩ോൾ കാണുന്ന കാഴ്ചകൾ അതിശയിച്ചു പോകുന്നവയായിരുന്നു.അങ്ങോട്ടുംഇങ്ങോട്ടും ചറപറ ഓടുന്ന വാഹനങ്ങളുടെ ഹോണടി ശബ്ദങ്ങളോ,ഫാക്ടറിയിലെ ഉപകരണങ്ങളുടെ ശബ്ദങ്ങളോ ഒന്നും തന്നെ ഇല്ല. ആൾക്കാരുടെ തിക്കും തിരക്കും കാണാനേ ഇല്ല. മലിനമാകാത ഒരു വായു ശ്വസിക്കാൻ കിട്ടിയ ആശ്വാസത്തിലായിരുന്നു സുന്ദരി കാക്ക. ആവശ്യമില്ലാതെ ആളുകൾ പുറത്തിറങ്ങി നടന്ന് കൊറോണ പടരാതിരിക്കാൻ അത് നിയന്ത്രിക്കുന്ന പോലീസുകാരെയും. ആശുപത്രിയിൽ കൊറോണ വന്ന ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓടി നടക്കുന്ന ആരോഗ്യ പ്രവർത്തകരെയും കാണാം. ഇവരൊക്കെ എത്രമാത്രം കഷ്ടപ്പാടുകൾ സഹിച്ചാണ് ഇതൊക്കെ ചെയുന്നത് . ഇത്തരം കാര്യങ്ങൾ കണ്ടാൽതന്നെ അനാവശ്യമായി പുറത്തിറങ്ങാൻ തോന്നുന്നില്ല. എന്നിട്ടും പറഞ്ഞാൽ മനസ്സിലാവാതെ ചില ആളുകളെ കാണാം. അയ്യോ! സമയം ഒരു പാടായി മക്കൾക്ക് തീററ കൊടുത്തിട്ട് തിരിച്ചുവരാം.<
സുന്ദരി മക്കൾക്ക് തീററ കൊടുത്തിട്ട് തിരിച്ചുവരുന്ന വഴിയാണ് കിങിണി മൈനയെകണ്ടത്.<
സുന്ദരി കാക്ക: സുഖം തന്നെയല്ലേ<
കിങിണിമൈന : സുഖം ഇപ്പോൾ മനുഷ്യരൊക്കൊ വീടിനുള്ളിൽ തന്നെ കഴിയുന്നത്കൊണ്ട് നമുക്ക് ഇഷ്ടംപോലെ എവിടെയും പറക്കാം.<
ഇവരുടെ വർത്തമാനം കേട്ടു കൊണ്ടാണ് അപ്പു ചെ൩ോത്തും മീനുതത്തയും അവിടെ എത്തിയത്. <
അപ്പു ചെ൩ോത്ത് : അതെ ,അതെ ഈ മനുഷ്യർക്ക് എവിടെചെന്നാലും തിരക്കായിരുന്നു . വല്ലാത്ത അഹംഭാവമായിരുന്നു മനുഷ്യന്. അവര് മാത്രമേ ഈ ഭൂമിയിലുള്ളൂ എന്നതായിരുന്നു വിചാരം. <
മീനു തത്ത : ശരിയാ , പരിസ്ഥിതിയെ മറന്നായിരുന്നു ഇവിടെ യുള്ള മനുഷ്യരുടെ ജീവിതം. ഭൂമിയിലെ മരങ്ങളും, കാടുകളും വെട്ടി നശിപ്പിച്ചും. അതി ലേറെ കടലും, പുഴകളും, തോടുകളും മലിനമാക്കിയും. അതിന് ഭൂമിതന്നെ കൊടുത്ത തിരിച്ചടിയാണിത്.<
ഈ വർത്തമാനം കേട്ടു കൊണ്ടാണ് സുന്ദരി കാക്ക യുടെ ഭർത്താവ് രാമുകാക്ക അവിടെ എത്തിയത്.<
സുന്ദരി കാക്ക : ആ ചേട്ടൻ വന്നല്ലോ ഞങ്ങൾ കൊറോണ പറ്റിയും മനുഷ്യരെ പറ്റിയുംസംസാരിച്ചു കൊണ്ടിരിക്കുകയുരുന്നു.<
രാമുകാക്ക : നിങ്ങൾ സംസാരിച്ചത് കുറേയൊക്കെ ഞാനും കേട്ടു. ഇവിടുത്തെ മനുഷ്യർ ഇപ്പോൾ അവർ കുഴിച്ച കുഴിയിൽതന്നെ വീഴുന്ന അവസ്ഥയിലാണ്. <
മീനു തത്ത: അതെ, അതെ ശരി നമുക്ക് എന്നാൽ നാളെ കാണാം. <
സുന്ദരി കാക്ക: ശരി നാളെ കാണാം.<

ശിവതേജ. വി
3 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ