നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/മനുഷ്യൻ വഴിമാറിയപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ വഴിമാറിയപ്പോൾ

അമ്മ പക്ഷിയുടെ ചിറകിന്റെചൂടക ന്നപ്പോൾ അവൾ കണ്ണു തുറന്നു,,,,,.മുൻപെങ്ങുമില്ലാത്ത വിധം ഒരു ശാന്തത. <
നഗരത്തിനു നടുവിലെ ഒറ്റ ചി ല്ലയിലെ വീഴാറായ കൊമ്പിൻ കൂട്ടിൽ ഇരുന്ന് കുഞ്ഞു പക്ഷി പുറത്തേക്ക് തല നീട്ടി......... <
ഇതെന്തൊരു അത്ഭുതം! ഒറ്റ വാഹനങ്ങളില്ല. തീ തുപ്പുന്ന ഫാക്ടറി കുഴലുകളിൽ അനക്കമില്ല. <
ആളുകളുടെ കലപില ശബ്ദം ഇല്ല. ഇതെന്തുപറ്റി? അമ്മ എവിടെ? ഇന്നീ മരത്തിന്റെ അവസാന കൊമ്പും മഴുവിന് ഇരയാകും. നമ്മൾ ഇനി എന്തു ചെയ്യും എന്ന് പറഞ്ഞു എന്നെ ഉറക്കികിടത്തിയതല്ലേ. <
ഒറ്റ ദിവസം കൊണ്ട് ഈ ലോകത്തിന് എന്തുപറ്റി? <
അതാ അമ്മ വരുന്നുണ്ടല്ലോ... <
കുഞ്ഞേ, നീ ഉണർന്നോ,,,,,,,,, <
ഞാൻ നിനക്ക് ആഹാരം തേടി പോയതാ.,,,,, <
മനുഷ്യർക്കെല്ലാം ഭീതി പരത്തി ഒരു മഹാരോഗം ഈ ഭൂമിയിൽ വന്നു. <
അതാ ഭുമിയിൽ ഈ നിശബ്ദത.,,,,,,, <
മനുഷ്യർക്ക് ഇപ്പോൾ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് <
മലിനീകരണങ്ങൾ ഇല്ല, ശബ്ദകോലാഹലങ്ങൾ ഇല്ല. <
ഈ ലോകം നമുക്കു കൂടിയുള്ളതാണ്എന്ന് മനുഷ്യർതിരിച്ചറിയട്ടെ. <
ഇനി നമുക്ക് കുറച്ചുകാലത്തേക്ക് വിഷമതകൾ ഒന്നുമുണ്ടാവില്ല കുഞ്ഞേ. <
ഞാൻ പച്ചപിടിച്ച ഒരു വൃക്ഷം നമുക്കായി കണ്ടു വച്ചിട്ടുണ്ട്. <
നമുക്കിനി അവിടേക്ക് താമസം മാറാം. നീ നിന്റെ കുഞ്ഞു ചിറകുകൾ വിരിച്ചു പറന്നു നോക്കൂ കുഞ്ഞേ.. .ഈ ലോകത്ത് ഇനി നമുക്ക് വിശാലമായി പറക്കാം... <
ഇനിയെങ്കിലും അവൻ ഒരു പക്ഷേ വഴിമാറി ചിന്തിക്കും. <
ജീവനുള്ള വയ്ക്കെല്ലാം ഈ ഭൂമിയിൽ അവകാശം ഉണ്ടെന്ന്.....

അർഷികേശ്‌. വി
4 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ