നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആനവണ്ടിയിലെ ആദ്യ യാത്രയിൽ നൊച്ചാട് സ്കൂൾ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

മലബാറിൽ ആദ്യമായി കെഎസ്ആർടിസി ഒരുക്കുന്ന നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന പദ്ധതിയുടെ ഭാഗമായി  'കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര' എന്ന പേരിൽ ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസിന്റെ ആദ്യ യാത്രയിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലെ 60 വിദ്യാർത്ഥികളും, അധ്യാപകരും പങ്കാളികളായി.

മലബാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്. ചരിത്രപരമായ പ്രത്യേകതകളുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുകയാണ് യാത്രോദ്ദേശ്യം. അതിന് അവസരം ലഭിക്കുന്നതിലൂടെ വിദ്യാർഥികളുടെ ചരിത്രപരമായ അറിവ് വർദ്ധിക്കുന്നു. കോഴിക്കോട് ജില്ലാ കലക്ടർക്കൊപ്പം വിദ്യാർത്ഥികൾ ആനവണ്ടിയിൽ നഗരം ചുറ്റി കണ്ടു. കെഎസ്ആർടിസി ബസ്സ്സ്‍റ്റാന്റിൽ നിന്നും ഉച്ചയ്‍ക്ക് ആരംഭിച്ച യാത്ര പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്‍കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ച്  മാനാഞ്ചിറ സ്ക്വയറിൽ അവസാനിച്ചു.

വാർത്തകൾ

മനോരമ ന്യൂസ്